വിരുന്നുകാർ ഉണ്ടെങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കു. വളരെ എളുപ്പം അഞ്ചുമിനിറ്റിനുള്ളിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാം.

വീട്ടിൽ വിരുന്നുകാർ ഉണ്ടെങ്കിൽ ഈ വള്ളം തയ്യാറാക്കി നോക്കു. വെറും 5 മിനിറ്റ് മാത്രം മതി ഈ വെള്ളം തയാറാക്കുവാൻ.മാത്രമല്ല വളരെ കുറവ് ചേരുവകളും മതിയാകും ഈ വെള്ളം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു.

ഇതിനായി ഒരു നോൺസ്റ്റിക് പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടി ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും (അര കപ്പ് ) ചേർത്ത് ഇളക്കി കുറുക്കി എടുക്കുക. ഇതേ സമയം മറ്റൊരു മിക്സിയുടെ ജാറിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഐസ്ക്യൂബ് ചേർക്കുക. ഇതോടൊപ്പം നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കുക. ഏകദേശം നാലു ടിസ്സ്പൂൺ പഞ്ചസാര മതിയാകും. ഇതിലേക്ക് നേരത്തെ തയ്യാറാക്കി കുറുക്കി വെച്ചിരുന്ന കോൺഫ്ലവർ പൊടിയും ചേർക്കുക.

ഇതോടൊപ്പം വെള്ളത്തിന് ഫ്ലേവർ ലഭിക്കുന്നതിനായി നാല് ഏലക്കായയും, രണ്ട് ഗ്ലാസ് പാലും ചേർക്കുക. ശേഷം ഇവ എല്ലാം ചേർത്ത് നന്നായി മിക്സിയിൽ ഒട്ടും കട്ടകൾ ഇല്ലാതെ അരച്ച് എടുക്കുക. ഇതിലേക്ക് വേണമെങ്കിൽ പാലിന്റെ അളവ് കൂടാവുന്നതാണ്. ശേഷം തണവോടെ തന്നെ മറ്റൊരു ഗ്ലാസിലേക്ക് മാറ്റി കുടിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena