ആരേയും കൊതിപ്പിക്കും കൊതിയൂറും ചിക്കൻ ചുക്ക വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഇതാ രുചിക്കൂട്ട് !!

മലയാളികൾക്ക് ഭക്ഷണസാധനങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടം നോൺവെജ് വിഭവങ്ങൾ ആണ്. ഇതിൽ ഏറ്റവും പ്രധാനിയായി നിൽക്കുന്നത് ചിക്കൻ ഐറ്റംസ് ആണ്. എന്നാൽ പുതിയ പുതിയ ചിക്കൻ ഐറ്റംസ് കഴിക്കാനായി എല്ലാവരും റസ്റ്റോറന്റുകളെയും ഹോട്ടലുകളുടെയും ആണ് സമീപിക്കാറുള്ളത്. റസ്റ്റോറന്റിലെ ചിക്കൻ വിഭവങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചിക്കൻ ചുക്കയാണ്.

ഏവരുടെയും പ്രിയപ്പെട്ട ഈ വിഭവം കഴിക്കാൻ പലരും ഹോട്ടലുകളിൽ പോയി ധാരാളം പണം ചെലവഴിക്കുന്നുണ്ട്. എന്നാൽ ഈ വിഭവം ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പണച്ചിലവില്ലാതെ ഉണ്ടാക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.

ആദ്യം ഒന്നര കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. ഇതിനു ശേഷം ഒരു പാനിൽ അൽപം വെളിച്ചെണ്ണ എടുത്ത് സവാള അരിഞ്ഞത് ഇതിൽ ഇട്ട് ഫ്രൈ ചെയ്തു എടുക്കേണ്ടതാണ്. ഇതിനുശേഷം ചിക്കനിലേക്ക് അൽപം മഞ്ഞൾപൊടി, മുളകുപൊടി, ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഘരം മസാല, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, തുടങ്ങിയവയും അൽപം കരിവേപ്പിലയും നേരത്തെ ഫ്രൈ ചെയ്തു വെച്ച സവാളയും ഇതിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക. എല്ലാ മസാലയും നല്ലതുപോലെ പിടിക്കാനായി ഈ ചിക്കൻ 30 മിനിറ്റ് നേരത്തേക്ക് മാറ്റി വയ്ക്കുക.

അരമണിക്കൂർ കഴിഞ്ഞ് മറ്റൊരു പാനിൽ രണ്ടു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഈ എണ്ണയിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക. ഈ ചിക്കൻ ചെറുതീയിൽ ഇട്ട് മൂന്നു നാലു മിനിറ്റ് ഇളക്കിക്കൊടുക്കുക വെള്ളമൊഴിക്കാതെ ആണ് നമ്മൾ ഈ റെസിപ്പി ഉണ്ടാക്കുന്നത്. ഇതിനുശേഷം 10 മിനിറ്റ് നേരത്തേക്ക് ഈ ചിക്കൻ മൂടിവയ്ക്കുക. പത്തു മിനിറ്റിനുശേഷം മൂടി തുറന്നു ചിക്കൻ നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇതിനുശേഷം 30 മിനിറ്റ് നേരത്തേക്ക് ഒന്നുകൂടി മൂടിവെച്ച് ചെറുതീയിൽ വേവിക്കുക.

അര മണിക്കൂറിനു ശേഷം മൂടി തുറന്ന് ഇതിലേക്ക് അല്പം മല്ലിയില, കറിവേപ്പില തുടങ്ങിയവ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഈ സ്വാദിഷ്ടമായ വിഭവത്തിന് രുചിക്കൂട്ട് എല്ലാ വീട്ടമ്മമാർക്കും പാചകത്തെ ഇഷ്ടപ്പെടുന്ന എല്ലാവരിലേക്കും എത്തിക്കുവാൻ എല്ലാവരും പരമാവധി ശ്രമിക്കുക.

x