സുന്ദര ചർമ്മത്തിനും ആരോഗ്യത്തിനും കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ പരിചയപ്പെടാം !

സുന്ദര ചർമ്മത്തിനും ആരോഗ്യത്തിനും കഴിക്കേണ്ട ഭക്ഷണ സാധനങ്ങളെ കുറിച്ചാണ് നമ്മൾ ഇന്നിവിടെ പറയാൻ പോകുന്നത്. എല്ലാവരുടെയും ആഗ്രഹമാണ് തിളങ്ങുന്ന ചർമ്മം എന്നുള്ളത്. അതിനു വേണ്ടി കാണുന്ന ക്രീമുകളും മരുന്നുകളും കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ പുറത്തു മാത്രമല്ല നമ്മളുടെ ഭക്ഷണത്തിലൂടെയും അകത്തും നമ്മൾക് സൗന്ദര്യമുണ്ടാകാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതെന്തൊക്കെയാണെന്നു നോക്കാം.

മുട്ട-  ഒരുദിവസം ഒരു മുട്ട എങ്കിലും കഴിക്കുക. ഒരുപാട് പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഒന്നാണ് മുട്ട. പറ്റുന്നവരെങ്കിൽ 3 മുട്ടയുടെ വെള്ള കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 
മുട്ട കഴിക്കാത്തവർ ആണെങ്കിൽ പാൽ മറ്റു പാൽ ഉൽപ്പന്നങ്ങൾ മുളപ്പിച്ച പയറു വർഗ്ഗങ്ങൾ തുടങ്ങിയവയും പ്രോട്ടീൻ അധികമുള്ള ഭക്ഷണമാണ്. മുട്ട കഴിക്കാത്തവർക്ക് ഇവയെല്ലാം പ്രോട്ടീൻ ലഭിക്കാനായി കഴിക്കാവുന്നതാണ്. 

ബദാം- ഒമേഗ 3 ഫാറ്റി ആസിഡ്‌സ് ഒരുപാട്  അടങ്ങിയിട്ടുണ്ട്. പോരാതെ വിറ്റാമിന്  ഇ യുടെ കലവറയാണ് ബദാം എന്നു പറയുന്നത്. ഒരുദിവസം 6 ബദാം എങ്കിലും കഴിക്കാൻ ശ്രദ്ധിക്കുക. 

ഏത്തപ്പഴം- നമ്മുടെ ശരീരത്തിന് ആവശ്യമായ പൊട്ടാസിയും ഒരുപാടുള്ള ഭക്ഷണമാണ് ഏത്തപ്പഴം. ഇത് നമ്മുടെ ചർമ്മത്തിലെ മോയ്ചർ നിലനിർത്താൻ സഹായിക്കുന്നു. നമ്മുടെ എനർജി ലെവൽ കൂട്ടാൻ സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ എ  വിറ്റാമിൻ ബി വിറ്റാമിൻ സി , കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു.

 നാരങ്ങാ നീര്- എല്ലാ ദിവസവും ഒരു നാരങ്ങയുടെ നീരു കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിന് സി ലഭിക്കുന്നതിന് കാരണമാകുന്നു.

തൈര്- ഒരു കപ്പ് തൈര് എന്നും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. മുഖത്തും തലയിലും മാത്രമല്ല ശരീരത്തിനകത്തേക്കും തൈര് ചെല്ലുന്നത് വളരെ നല്ലതാണ് എന്നു വേണം പറയാൻ. 

ഇലക്കറികൾ- നിങ്ങളുടെ മെനുവിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു കാര്യമാണ് ഇലക്കറികൾ. മുരിങ്ങയില, ചീരയില, മത്തനില, പയറിന്റെ ഇല ഇങ്ങനെ പലതരം ഇലകൾക്കിടയിൽ ഇഷ്ടമുള്ള കിട്ടാൻ എളുപ്പമുള്ള ഇലകൾ നോക്കി കഴിക്കുക. ഒരുപാട് അയേൺ അടങ്ങിയിട്ടുള്ള ഒന്നാണ് ഇലക്കറികൾ. 

കരാറ്റ്- വിറ്റാമിൻ എ വിറ്റാമിൻ സി നിങ്ങളുടെ രോഗ പ്രതിരോധ ശേഷി കൂടാൻ കാരറ്റ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. 

പപ്പായ- വിറ്റാമിൻ സി യും ഫൈബറും ഒരുപാട് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് പപ്പായ. ദഹനം സുഗമമാക്കാൻ പപ്പായ സഹായിക്കുന്നു. 

x