ഇന്ന് നമുക്കൊരു വ്യത്യസ്തമായ ബർഗർ പരിചയപ്പെടാം, ഇഡ്ഡിലി ബർഗർ

ബർഗർ എല്ലാവർക്കും ഇഷ്ടമായിരിക്കും. പക്ഷേ എപ്പോഴും കഴിക്കുന്ന ബർഗർ അല്ല ഇന്നുണ്ടാക്കുന്നത്. ഇഡ്ഡിലി ബർഗർ. ഇതിന് എന്തൊക്കെ വേണമെന്ന് നോക്കാം.                   

തരി – 1 കപ്പ്, തൈര് – 1/2 കപ്പ്, ഉപ്പ് – 1/2 ടീസ്പൂൺ, ബേക്കിംങ് സോഡ – 1/2 ടീസ്പൂൺ, ഉള്ളി – 1 എണ്ണം, എണ്ണ – 1 ടീസ്പൂൺ, കടുക് – 1/2 ടീസ്പൂൺ, ജീരകം – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1/2 ടീസ്പൂൺ, ഖരം മസാല പൊടി – 1 / 2 ടീസ്പൂൺ, പച്ചമുളക് – 1 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്- 1/2 ടീസ്പൂൺ, ഉരുളക്കിഴങ്ങ് – 3 എണ്ണം, കാപ്സിക്കം, കാരറ്റ്, ബീൻസ്, ഗ്രീൻപീസ്- 1/2 കപ്പ്, ടൊമാറ്റോ സോസ്., വെള്ളം, മല്ലി ചപ്പ്.               

ആദ്യം തരി എടുത്ത് ഒരു ബൗളിലിട്ട് അതിൽ തൈര് ഒഴിക്കുക. പിന്നീട് ഉപ്പിടുക. മൂടിവച്ച് ഒരു 1/2 മണിക്കൂർ വയ്ക്കുക. പിന്നീട് ഒരു കുക്കറെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ ഉരുളക്കിഴങ്ങ് ഇട്ട് വേവിക്കുക. പാകമായ ശേഷ ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുകിടുക. കടുക് പൊട്ടിയാൽ അതിൽ ജീരകം ഇടുക. പിന്നീട് നേരിയതായി അരിഞ്ഞ ഉളളി ഇടുക. പിന്നീട് ഇഞ്ചിവെളുത്തുള്ളി പെയ്സ്റ്റ്, പച്ചമുളക് എന്നിവയിട്ട് വഴറ്റുക. പിന്നീട് ചെറുതായി അരിഞ്ഞ കാരറ്റ് ബീൻസ്, ഗ്രീൻപീസ്, കാപ്സിക്കം എന്നിവ ചേർക്കുക. പിന്നീട് മസാലകളായ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി , മുളക് പൊടി, ജീരകപ്പൊടി, ഖരം മസാല എന്നിവ  എന്നിവ ചേർത്ത് മൂടിവച്ച് വേവിക്കുക. പിന്നീട് പാകമായ ഉരുളക്കിഴങ്ങ് ചേർക്കുക. നല്ലവണ്ണം മിക്സാക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ശേഷം മല്ലി ചപ്പിട്ട് ഇറക്കിവയ്ക്കുക.                           

അതിനു ശേഷം നമ്മൾ തയ്യാറാക്കി വച്ച ഇഡ്ഡിലി കൂട്ടെടുത്ത് നോക്കുക. അപ്പോഴേക്കും കുറച്ച് കട്ടിയായിട്ടുണ്ടാവും. അതിൽ ബേക്കിംങ് സോഡ ഇട്ട് വെള്ളം ഇഡ്ഡിലി കൂട്ടിൻ്റെ കട്ടിയിൽ കലക്കിയെടുക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി അതിൽ കുറച്ച് വെള്ളം ഒഴിച്ച് സ്റ്റാൻ്റ് വയ്ക്കുക. ശേഷം നമ്മൾ തയ്യാറാക്കിയ ഇഡ്ഡിലി കൂട്ട് നാല് വാട്ടി എടുത്ത് അതിൽ ഒഴിക്കുക. ഓരോ വാട്ടിയും എടുത്ത്  സ്റ്റാൻറിൽ വയ്ക്കുക. മൂടിവച്ച് 10 മിനുട്ട് വേവിക്കുക. ശേഷം പാകമായ ശേഷം  ഇറക്കി വയ്ക്കുക. കുറച്ച് തണിഞ്ഞാൽ പുറത്തെടുത്ത് നടുവെ മുറിക്കുക. പിന്നീട് നമ്മൾ തയ്യാറാക്കിയ ഉരുളക്കിഴങ്ങ് മസാല റൗണ്ട് ഷെയ്പിൽ ആക്കി വയ്ക്കുക.

ശേഷം മുറിച്ച ഇഡ്ഡിലിയുടെ ഉൾഭാഗം റൊമാറ്റോ സോസ് പുരട്ടുക. പിന്നീട് ഉരുളക്കിഴങ്ങ് മിക്സ് വയ്ക്കുക. പിന്നീട് വീണ്ടും ഇഡ്ഡിലി മുറിച്ചത് വയ്ക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കി അതിൽ കുറച്ച് എണ്ണ തടവുക. പിന്നീട് നമ്മൾ തയ്യാറാക്കിയ ഇഡ്ഡിലി ബർഗർ വയ്ക്കുക. രണ്ടു ഭാഗവും മറിച്ചിട്ട് വേവിക്കുക. ലോ ഫ്ലെയ് മിൽ. ചെറിയ ബ്രൗൺ കളർ ആയാൽ ഇറക്കി വയ്ക്കുക. ഗ്രീൻ ചട്നി കൂട്ടി ചൂടോടെ കഴിച്ചു നോക്കൂ. നല്ല രുചികരമായ ബർഗർ. എല്ലാവരും തയ്യാറാക്കി നോക്കൂ.

x