പഞ്ഞിപോലെ പൊന്തി ഇരിക്കുന്ന സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാം !! ഇനി ആ സ്വാദ് എത്ര കഴിച്ചാലും മറക്കില്ല !!

അരിപ്പൊടി കൊണ്ട് സോഫ്റ്റ് ഇഡലി തയ്യാറാക്കാം. ഇതിനായി കാൽകപ്പ് ഉഴുന്ന് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് 2 നുള്ള് ഉലുവയും ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളളം ഒഴിച്ച് ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ വച്ച് കുതിർത്തെടുക്കുക. ശേഷം ഒന്നേകാൽ കപ്പ് അരിപ്പൊടി ഒരു പ്ലേറ്റിലേക്ക് ചേർക്കുക.

ഇത് ഇഡലി തട്ടിൽ വെച്ച് മൂന് മിനിറ്റ് അടച്ച് വെച്ച് ആവി കൊള്ളിക്കുക. ഇങ്ങനെ ചെയ്യുന്നത് ഇഡലി നന്നായി പൊന്തി വരാനും സോഫ്റ്റായി ഇരിക്കുവാനുമാണ്. മൂന്നു മിനിറ്റിനുശേഷം ഇവ ചൂടാറാൻ മാറ്റിവയ്ക്കുക. കുതിർക്കാൻ വെച്ചിരുന്ന ഉലുവയിലെ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിൽ നിന്നും ഉഴുന്ന് ഉലുവ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് അര കപ്പ് ചോറും ചേർക്കുക.

ഇതോടൊപ്പം രണ്ട് കഷ്ണം ഐസ്സും ചേർക്കാം. ഉലുവ കുതിർക്കാൻ വച്ചിരുന്ന വെള്ളത്തിൽ നിന്നും കാൽകപ്പ് വെള്ളം ഇതിലേക്ക് ചേർക്കുക. ശേഷം ഇവ നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് ചൂടാറിയ അരിപ്പൊടിയും കുതിർക്കാൻ വെച്ചിരുന്ന വെള്ളത്തിൽ നിന്നും മുക്കാൽ കപ്പ് വെള്ളവും ചേർക്കുക. ശേഷം ഇവ നന്നായി ഒട്ടും കട്ടകൾ ഇല്ലാതെ അരച്ച് എടുക്കുക. അരച്ചെടുത്ത മാവ് മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് എട്ടുമണിക്കൂർ അടച്ചു മാറ്റി വയ്ക്കുക. ഈ നേരം കൊണ്ട് മാവ് പൊന്തി വന്നിട്ടുണ്ടാവും. ഇഡലി തട്ടിൽ എണ്ണ തേച്ചു പിടിപ്പിക്കുക. ഇതിലേക്ക് മാവ് ഒഴിച്ച് അടച്ച് വെച്ച് ഇട്ട് മിനിറ്റ് ആവിയിൽ വേവിക്കുക. ഇഡലി വെന്ത് കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വളരെ എളുപ്പം പഞ്ഞി പോലെ ഇരിക്കുന്ന ഇഡ്ഡലി തയ്യാറായിരിക്കുകയാണ്.

Credits : Sruthis Kitchen

x