ഹോട്ടലിൽ നിന്നും ലഭിക്കുന്ന ടേസ്റ്റിൽ അടിപൊളി വൈറ്റ് കുറുമ. അതും വളരേ പെട്ടെന്ന്. ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ…

അപ്പത്തിനും ചപ്പാത്തിക്കും എല്ലാം കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി വെജിറ്റബിൾ കുറുമയുടെ റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വളരെ സ്വാദുള്ള കുറുമ ഹോട്ടലിൽ നിന്നും ലഭിക്കുന്ന ടേസ്റ്റിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി അടുപ്പിൽ ഒരു പാൻ വച്ച് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക.

അതോടൊപ്പം കാൽ ടീസ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ചെറിയ ഒരു കഷണം കറുവപ്പട്ടയും ഒരു ഗ്രാമ്പൂവും ചേർത്ത് കൊടുക്കുക. ഇതൊന്നു പൊട്ടി വരുമ്പോൾ ഇതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു തണ്ട് കറിവേപ്പിലയും ചേർക്കണം. സവാള ഒന്ന് വഴന്നു വരുമ്പോൾ ഇതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള വെജിറ്റബിൾസ് ചേർക്കാവുന്നതാണ്.

അതിനായി ഒരു ഉരുളക്കിഴങ്ങ്, ഒരു ക്യാരറ്റ്, അഞ്ച് ബീൻസ് എന്നിവ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക. അതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി അടച്ചുവെച്ച് വേവിക്കുക. ഈ സമയം ഇതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കണം.

അതിനായി മിക്സിയുടെ ജാറിൽ ഒരു കപ്പ് ചിരവിയ തേങ്ങ, ഒന്നര ടീസ്പൂൺ പൊട്ടുകടല, ചെറിയ കഷണം കറുവപ്പട്ട, ഒരു ഗ്രാമ്പൂ, മൂന്ന് ഏലക്ക, രണ്ട് പച്ചമുളക് എന്നിവ ചേർത്ത് കുറച്ച് വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇത് വെന്തു വന്ന പച്ചക്കറിയിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ഒരു കപ്പ് ഗ്രീൻ ബീൻസ് വേവിച്ചെടുത്തത് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് ചെറിയ തീയ്യിൽ 10 മിനിറ്റ് നേരം വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ടേസ്റ്റിയായ ഹോട്ടൽ നിന്നും ലഭിക്കുന്ന വെജിറ്റബിൾ കുറുമ തയ്യാർ.

x