ഹോട്ട് വാട്ടർ തെറാപ്പി വീട്ടിലും ചെയ്തെടുക്കാം. അമിതവണ്ണം കുറയും.

ഹോട്ട് വാട്ടർ തെറാപ്പി വീട്ടിലും ചെയ്തെടുക്കാം. ഇത് ഉണ്ടാക്കാൻ ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാത്രത്തിലേക്ക് 8 ഗ്ലാസ് വെള്ളം ചേർക്കുക. ഇതിലേക്ക് ഒരു വലിയ കറുകപ്പട്ട കഷ്ണങ്ങളാക്കി ചേർക്കുക. ഇതോടൊപ്പം രണ്ട് കഷണം കരിങ്കാലി പട്ട ചേർക്കുക.

ഇവയെല്ലാം ചേർത്ത് നന്നായി വെള്ളം തിളപ്പിക്കുക. എട്ട് ഗ്ലാസ് വെള്ളം ഉള്ളത് ഏഴര ഗ്ലാസ് വെള്ളം ആയി മാറുന്നത് വരെ തിളപ്പിക്കുക. 10 മിനിറ്റിനു ശേഷം വെള്ളം തുറന്നു നോക്കുമ്പോൾ ചുമന്ന നിറത്തില് ഉള്ള വെള്ളമായി മാറിയത് കാണാൻ സാധിക്കും. ഈ സമയം ഇതിലേക്ക് അര ടേബിൾസ്പൂൺ ചെറു ജീരകവും ചേർത്ത് ഇളക്കുക.

ശേഷം 5 മിനിറ്റ് തിളപ്പിക്കുക. ശേഷം തീ കെടുത്തി മറ്റൊരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. ഒരു ദിവസത്തിൽ ഏഴ് പ്രാവശ്യം ഈ വെള്ളം കുടിക്കണം. കുടിക്കുന്ന ഓരോ സമയത്തും വെള്ളത്തിന് അത്യാവശ്യം ചൂട് ഉണ്ടായിരിക്കണം. വായ പൊള്ളാത്ത രീതിയിലുള്ള ചൂടാണ് ഉണ്ടായിരിക്കേണ്ടത്.

ഏകദേശം രണ്ടു മണിക്കൂർ ഇടവിട്ട് ഈ വെള്ളം കുടിക്കണം. പ്രെഗ്നൻസിയിൽ ഉള്ള വ്യക്തികൾ ഒരുകാരണവശാലും ഈ വെള്ളം കുടിക്കാൻ പാടില്ല. ഒരുമാസം കൃത്യം ഏഴുതവണ ദിവസം ഈ വെള്ളം കുടിക്കുകയാണെങ്കിൽ അമിതമായിട്ടുള്ള വണ്ണം കുറയുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ വെള്ളം കുടിക്കാവുന്നതാണ്.

Credits : Lillys Natural Tips

x