ഇങ്ങനെയൊരു സൂപ്പ് കഴിച്ചിട്ടുണ്ടോ. ഹോട്ട് ആൻറ് സൗർ ചിക്കൻ സൂപ്പ്.ഈ തണുപ്പ് കാലം ഇതൊന്നു കുടിച്ചു നോക്കൂ.

സൂപ്പ് നമ്മുടെ ശരീരത്തിന് എത്രമാത്രം ആരോഗ്യപ്രദമാണെന്ന കാര്യം നമുക്കെല്ലാവർക്കുമറിയാം. അങ്ങനെയുള്ള രുചികരവും ആരോഗ്യപ്രദവുമായ ഒരു സൂപ്പ് തയ്യാറാക്കാം. ഈ സൂപ്പ് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ബോൺലെസ്സ് ചിക്കൻ – 150 ഗ്രാം, ഉള്ളി – 1 എണ്ണം, ഇഞ്ചി – ചെറിയ കഷണം, വെളുത്തുള്ളി – 4 എണ്ണം, കുരുമുളക് – 1 2 എണ്ണം, വെള്ളം – 21/2 കപ്പ്, എണ്ണ – 1/2 ടേബിൾസ്പൂൺ, മുറിച്ച വെളുത്തുള്ളി – 1 ടീസ്പൂൺ, ഉള്ളി തണ്ടിൻ്റെ വെള്ള ഭാഗം – 3/4 ടേബിൾ സ്പൂൺ, കാരറ്റ് – 1, കാബേജ്- 1/2 കപ്പ്, വിനാഗിരി – 2 ടേബിൾ സ്പൂൺ, കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ, കുരുമുളക് പൊടി – 1 ടീസ്പൂൺ. ആദ്യം തന്നെ ചിക്കൻ വൃത്തിയായി കഴുകിയ ശേഷം ചെറിയ കഷണങ്ങളാക്കുക.

ഒരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് അതിൽ ക്രഷ് ചെയ്തെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. പിന്നീട് ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. ശേഷം കുരുമുളകും, ബേലീവ് സും ചേർക്കുക. ശേഷം രണ്ടര കപ്പ് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് അര മണിക്കൂർ ലോ ഫ്ലെയ്മിൽ വേവിക്കുക. അര മണിക്കൂർ കഴിഞ്ഞ് ഗ്യാസ് ഓഫാക്കി അത് അരിച്ചെടുക്കുക.

അരിച്ചെടുത്തതിൽ ചിക്കൻ പീസ് ചെറുതായി മുറിച്ചെടുക്കുക. പിന്നെ ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക. അതിൽ മുറിച്ചു വച്ച വെളുത്തുള്ളി ചേർക്കുക. ഇനി ഉള്ളി തണ്ടിൻ്റെ വെളുത്ത ഭാഗം മാത്രം മുറിച്ച് ചേർക്കുക. ശേഷം കാരറ്റും, കാബേജും ചേർത്ത് വഴറ്റുക. ഇനി ചിക്കൻ സ്റ്റോക്ക് ചേർത്ത് മിക്സാക്കുക. ശേഷം മുറിച്ചു വച്ച ചിക്കൻ ചേർക്കുക. ശേഷം 2 ടേബിൾ സ്പൂൺ വിനാഗിരി ചേർക്കുക. മിക്സാക്കുക.

ഇനി ഒരു ബൗളിൽ 1 ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർത്ത് വെള്ളം ഒഴിച്ച് മിക്സാക്കി വയ്ക്കുക. ശേഷം സൂപ്പിൽ ഉപ്പ് വേണമെങ്കിൽ ചേർക്കുക. ശേഷം സോസുകളായ ചില്ലി സോസ്, സോയ സോസ്, ടൊമാറ്റോ സോസ് എന്നിവ ഒരു ടീസ്പൂൺ ചേർത്ത് മിക്സാക്കുക. ശേഷം കുരുമുളക് പൊടി ചേർത്ത് മിക്സാക്കുക. ഇനി ഒരു മുട്ടയുടെ വെള്ള മാത്രം ഒഴിക്കുക. പെട്ടെന്ന് തന്നെ ഇളക്കി കൊടുക്കുക. കട്ടപിടക്കരുത്. ശേഷം ഇറക്കി വയ്ക്കുക. ഇനി ഉള്ളിതണ്ടിൻ്റെ പച്ച ഭാഗം മുറിച്ച് ചേർക്കുക. അങ്ങനെ നമ്മുടെ ചൂടോടെയുള്ള സൂപ്പ് റെഡി.

x