തേന്‍ നെല്ലിക്ക കഴിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒരു പ്രാവശ്യമെങ്കിലും ഒന്ന് കഴിക്കണം.. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദമായി അറിയാം

തേൻ നെല്ലിക്ക എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ടോ? തേൻ നെല്ലിക്ക രുചികരം മാത്രമല്ല, ധാരാളം പോഷക ഗുണങ്ങളും അടങ്ങിയതാണ്. തേൻ നെല്ലിക്കയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കരളിന് ഏറെ നല്ലതാണ് തേൻ നെല്ലിക്ക. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ തടയാനും ഇവ നമ്മെ സഹായിക്കും. കാരണം ഇത് കരളിലെ പിത്തരസം-പിഗ്മെന്റ് നീക്കം ചെയ്യുകയും വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചെറുപ്പം നിലനിറുത്താനും തേൻ നെല്ലിക്ക ഏറെ നല്ലതാണ്.

മുഖത്തെ ചുളിവുകൾ തടയുകയും ശരീരത്തിന് ഓജസും ഉന്മേഷവും പ്രധാനം ചെയ്യുന്നു. ഇത് ആസ്ത്മ പോലുള്ള രോഗങ്ങൾ തടയാൻ ഏറെ ഫലപ്രദമാണ്. ആന്റി ഓക്‌സിഡന്റുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം. ഇത് ശ്വാസകോശത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

തൊണ്ടയിലെ അണുബാധ, ജലദോഷം, ചുമ, എന്നിവ മാറ്റാൻ നെല്ലിക്ക തേൻ സഹായിക്കുന്നു.
വയറിലെ ദഹനപ്രശ്‌നങ്ങൾക്കുള്ള നല്ലൊരു ഉപായമാണ് തേൻ നെല്ലിക്ക.പൈൽസിനും, മലബന്ധത്തിനും നല്ലൊരു മരുന്നാണ് തേൻ നെല്ലിക്ക. വിശപ്പ് വർദ്ധിപ്പിക്കാനും നെല്ലിക്ക തേൻ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ തേൻ നെല്ലിക്ക സഹായിക്കുന്നു. എന്നാൽ ഗർഭിണകൾ ഇത് കഴിക്കുന്നത് ഉത്തമമല്ല.

x