മറുനാടൻ വിഭവമായ കുബ്ബൂസ് ഇനി വീട്ടിലും തയ്യാറാക്കാം. ഇങ്ങനെ ചെയ്തു നോക്കൂ…

അൽഫാം കഴിക്കുമ്പോൾ കുബൂസ് കഴിച്ചിട്ടില്ലേ? നല്ല ടേസ്റ്റി ആയ അൽപം കട്ടിയുള്ള ഒരു മറുനാടൻ വിഭവമാണ് കുബൂസ്. ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം ഒരു ബൗളിലേക്ക് കാൽകപ്പ് ചൂട് വെള്ളം എടുക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ് ചേർക്കുക. അതോടൊപ്പം ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഇത് 10 മിനിറ്റ് നേരം മാറ്റിവയ്ക്കുക. അതിനു ശേഷം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ പൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് 10 മിനിറ്റ് നേരം മാറ്റിവച്ച ഈസ്റ്റ് വെള്ളത്തോടു കൂടി ചേർത്ത് കൊടുക്കുക. ഇനിയിത് നന്നായി കുഴച്ചെടുക്കണം. വെള്ളം ആവശ്യമെങ്കിൽ അൽപം ചൂടുവെള്ളം കൂടി ചേർത്ത് നന്നായി കുഴയ്ക്കുക.

കുഴച്ച ശേഷം ഇതിനു മുകളിലായി അല്പം ഓയിൽ പുരട്ടി നാലു മണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വയ്ക്കുക. അരമണിക്കൂറിനുശേഷം ഇത് നന്നായി പൊന്തി വന്നിട്ടുണ്ടാകും. ഇത് വീണ്ടും നന്നായി സോഫ്റ്റ് ആകുന്നതുവരെ കുഴയ്ക്കുക. അതിന് ശേഷം ചപ്പാത്തിക്ക് എടുക്കുന്നത് പോലെ ഉരുളകളാക്കി എടുക്കുക. ഇനിയൊരു കൗണ്ടർടോപ്പിലോ ചപ്പാത്തിപ്പലകയിലോ അല്പം പൊടി വിതറിയ ശേഷം ഉരുളകൾ എല്ലാം അല്പം കനത്തിൽ പരത്തി എടുക്കുക.

ചപ്പാത്തി പരത്തുന്നതിനെക്കാളും അല്പംകൂടി കനത്തിൽ വേണം പരത്തി എടുക്കാൻ. അതിനു ശേഷം അടുപ്പിൽ പാൻ വെച്ച് ചൂടായ ശേഷം പരത്തി വെച്ച് മാവെടുത്ത് നന്നായി ചുട്ടെടുക്കുക. വളരെ ടേസ്റ്റിയായ കുബൂസ് ഇവിടെ തയ്യാറായിരിക്കുന്നു.

x