ഐസ്ക്രീം നമുക്ക് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ? കിടിലൻ ടേസ്റ്റ് ആണ്.

ഐസ്ക്രീം എല്ലാവർക്കും ഇഷ്ടമാണല്ലോ. എന്നാൽ കടകളിൽ നിന്നും വാങ്ങിക്കുന്ന ഐസ്ക്രീം വിശ്വസിച്ചു ഉപയോഗിക്കാൻ സാധിക്കാത്തവർക്കും വീടുകളിൽ ഐസ്ക്രീം ഉണ്ടാക്കാൻ താല്പര്യപ്പെടുന്നവർക്കും ആയുള്ള ഒരു ഐസ്ക്രീം റെസിപ്പിയുമായാണ് ഇന്ന് വന്നിരിക്കുന്നത്. നുറുക്ക് ഗോതമ്പ് ആണ് ഐസ്ക്രീം തയ്യാറാക്കുന്നതിനുള്ള പ്രധാന ചേരുക.

അതിനായി അരക്കപ്പ് നുറുക്ക് ഗോതമ്പ് എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം ഇതിലേക്ക് ഒരു കപ്പ് ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി ഇത് അരമണിക്കൂറോളം സമയം കൊണ്ട് കുതിർന്നു വരുന്നതായിരിക്കും. ഇനി ഇതിലെ വെള്ളം ഊറ്റി കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

നല്ലപോലെ അരച്ചെടുത്തതിനുശേഷം ഇതൊരു ബൗളിലേക്ക് മാറ്റുക. അതിനു ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഇത് ഒരു അരിപ്പ ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക. ഇനി അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് അരിച്ചെടുത്ത ഈ പാൽ ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ലിറ്റർ പശുവിൻ പാൽ ചേർക്കുക.

ഇനി ഇതിലേക്ക് ആവശ്യത്തിന് മധുരം ചേർക്കുക. ഇനി ഇതൊന്നു കുറുകി വരുന്ന സമയത്ത് തീ ഓഫ് ചെയ്ത് തണുക്കാനായി വയ്ക്കുക. ഈ സമയത്ത് മിക്സിയുടെ ജാറിലേക്ക് 4 ടേബിൾസ്പൂൺ ബട്ടർ എടുക്കുക. ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ മധുരം ചേർത്ത ശേഷം നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഇത് ഫ്രീസറിൽ 10 മിനിറ്റ് നേരം വെച്ചശേഷം വീണ്ടും ഒന്നുകൂടെ അരച്ചെടുക്കുക.

ഇനി നേരത്തെ കുറുകി വന്ന പാൽ മിക്സിയുടെ ജാർ ലേക്ക് മാറ്റി അതിലേക്ക് അരച്ച് വച്ച ബട്ടർ ചേർക്കുക. അതോടൊപ്പം തന്നെ അര ടേബിൾ സ്പൂൺ വാനില എസൻസ് കൂടെ ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. അതിനുശേഷം ഇഷ്ടമുള്ള പാത്രത്തിലേക്ക് മാറ്റി ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് അടച്ചുവെച്ച് ഫ്രീസറിലേക്ക് വയ്ക്കുക.

അതിനുശേഷം ചെറുതായി ഒന്ന് സെറ്റായി വരുമ്പോൾ വീണ്ടും ഇത് മിക്സിയിൽ ഒന്ന് അടച്ചതിനു ശേഷം വീണ്ടും പാത്രത്തിലേക്ക് മാറ്റി ഫ്രീസറിൽ വെക്കുക. ഇനി ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ ടേസ്റ്റിയും ക്രീമിയുമായ ഐസ്ക്രീം തയ്യാറായിരിക്കുന്നു.

x