ഇനി ഫ്രൂട്ട് സാലഡ് കഴിക്കാൻ ബേക്കറിയിൽ പോകേണ്ട. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം വീട്ടിൽ തന്നെ.

ഫ്രൂട്ട്സ് സലാഡ് എല്ലാവർക്കും ഇഷ്ടമാണ്. നമുക്ക് വീട്ടിൽ ഇന്ന് ഒരു ഫ്രൂട്ട്സ് സലാഡ് ഉണ്ടാക്കാം. വളരെ വ്യത്യസ്തമായ രീതിയിൽ നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് എങ്ങനെയാണ് ടേസ്റ്റി ആയ ഫ്രൂട്ട്സ് സലാഡ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യമായി ഒരു ബൗളിൽ അരക്കപ്പ് നുറുക്കുഗോതമ്പ് നന്നായി കഴുകിയെടുത്ത് വെള്ളം ഊറ്റി കളഞ്ഞു വയ്ക്കുക.

അതിനുശേഷം ഇതിലേക്ക് നല്ല ചൂട് വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം ഒന്ന് കുതിരാൻ ആയി വെക്കുക. അരമണിക്കൂറിനുശേഷം നുറുക്കുഗോതമ്പ് നന്നായി കുതിർന്ന് വരുന്നതായിരിക്കും. അതിനുശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക.

അതിനുശേഷം ഇതിലേക്ക് അര കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഇത് നന്നായി അരിച്ചെടുക്കുക. അതിനു ശേഷം അത് മാറ്റി വയ്ക്കുക. ഇനി ആവശ്യമുള്ള ഫ്രൂട്ട്സ് ചെറുതായി അരിഞ്ഞത് ഒരു ബൗളിലേക്ക് ഇടുക. നേന്ത്രപ്പഴം, മാങ്ങ, മാതള നാരങ്ങ, ആപ്പിൾ, മുന്തിരി എന്നിങ്ങനെ ഇഷ്ടമുള്ള അധികം പുളിയില്ലാത്ത പഴങ്ങൾ ചെറുതായരിഞ്ഞു ഇതിലേക്ക് ഇട്ട് കൊടുക്കുക.

അതിനു ശേഷം 3 ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് കണ്ടൻസ്ഡ് മിൽക്കും ഇതിലേക്ക് ചേർക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം ഇത് ഫ്രിഡ്ജിൽ വെക്കുക. ഇനി അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് അരിച്ചെടുത്ത നുറുക്കുഗോതമ്പ് ചേർത്ത് കൊടുക്കുക. അതിനു ശേഷം മൂന്ന് കപ്പ് പാൽ ചേർക്കുക.വെള്ളം ചേർക്കാത്ത പാൽ വേണം എടുക്കാൻ.

ഇനി ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം മധുരത്തിന് ആവശ്യമായ കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. അതിനു ശേഷം മുക്കാൽ കപ്പ് പഞ്ചസാര ഇതിലേക്ക് ചേർക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു കളറിന് വേണ്ടി ചേർക്കുക. ശേഷം ഇത് ഒന്നു കുറുകി വരുന്നത് വരെ നന്നായി മിക്സ് ചെയ്യുക. ഇത് ചെറുതായി ഒന്ന് കുറുകി വന്നതിനു ശേഷം തീ ഓഫ് ചെയ്യുക.

ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് ചേർക്കുക. അതിനു ശേഷം ഇത് നന്നായി ഒന്നു മിക്സ്‌ ചെയ്തതിനുശേഷം തണുക്കാനായി അനുവദിക്കുക. ഇനി നേരത്തെ തയ്യാറാക്കി വെച്ച ഫ്രൂട്ട്സിലേക്ക് ഇത് ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്തതിനുശേഷം തണുക്കാനായി ഫ്രിഡ്ജിലേക്ക് വക്കുക. ഇനി ഇത് തണുപ്പിച്ച് വിളമ്പാം . അടിപൊളി ഫ്രൂട്ട് സലാഡ് തയ്യാറായിരിക്കുന്നു.

x