വൈകുന്നേരം ചൂടു ചായയുടെ കൂടെ ചൂടുള്ള മുട്ട ബജി കഴിച്ചാലോ? അതും ചായ ഉണ്ടാക്കുന്ന സമയം കൊണ്ട് തയ്യാറാക്കാവുന്നത്.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന  നാലുമണി പലഹാരം ആണ് ബജികൾ. പലതരത്തിലുള്ള ബജികൾ ഇന്ന് ലഭ്യമാണ്. കായ ബജി, മുളക് ബജി,  മുട്ട ബജി അങ്ങനെപോകുന്നു ബജികളുടെ കളുടെ വൈവിധ്യങ്ങൾ. അത്തരത്തിൽ കുട്ടികൾക്ക് എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു ബജി ഐറ്റമാണ് മുട്ടബജി എന്നത്.

എങ്ങനെയാണ് ഇത്  വീടുകളിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കുക എന്ന് നോക്കാം. ഇതിനായി ആദ്യം ആവശ്യത്തിന് കടലപ്പൊടി എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത്തരത്തിൽ നല്ലതുപോലെ മിക്സ്സ് ചെയ്തതിനുശേഷം എരുവിന് ആവശ്യത്തിനുള്ള മുളകുപൊടി ചേർത്ത് കൊടുക്കുക.

ശേഷം അതിലേക്ക് അല്പം കായപ്പൊടി ആഡ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത ശേഷം അത്യാവശ്യം തിക്ക്  ആയ രീതിയിൽ തന്നെ മാവ് മിക്സ് ചെയ്തു എടുക്കുക. ശേഷം ഇത് ഫ്രൈ ചെയ്യാനായി ഒരു പാൻ ചൂടാവാൻ വയ്ക്കുക. പാൻ നല്ലതുപോലെ ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള സൺഫ്ലോവർ ഓയിൽ ഒഴിച്ച് കൊടുക്കുക.

വെളിച്ചെണ്ണയ്ക്ക് പകരം സൺഫ്ലവർ ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം ഫ്രൈ ചെയ്യുമ്പോൾ ടേസ്റ്റ് കൂടുക സൺ ഫ്ലവർ ഓയിലിൽ കുക്ക് ചെയ്യുമ്പോഴാണ്. ഇത്തരത്തിൽ സൺഫ്ലവർ ഓയിൽ ആഡ് ചെയ്തു നല്ലതുപോലെ ഒന്ന് ചൂടാക്കുക. ശേഷം  നേരത്തെ പുഴുങ്ങി വെച്ചിട്ടുള്ള മുട്ട നടു മുറിച്ച് തയ്യാറാക്കി വെച്ചിട്ടുള്ള മാവിൽ നല്ലതുപോലെ മുക്കിയെടുക്കുക.

ശേഷം എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം മീഡിയം മുതൽ ഹൈ  ഫ്ലേമിൽ  വെച്ച് നല്ലതുപോലെ വേവിക്കുക. കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ ഓരോ വശവും തിരിച്ചിട്ട് വേവിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ വശവും നല്ല ബ്രൗൺ കളർ ആകുമ്പോൾ വറുത്തുകോരാവുന്നതാണ്. 

ഇതോടെ വളരെ ടേസ്റ്റിയും  അതുപോലെ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഒരു അടിപൊളി മുട്ട ബജി തയ്യാറായിരിക്കുകയാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കുക.

x