ഇനി ചിക്കൻ ന്യൂഡിൽസ് കഴിക്കാൻ പുറത്തു പോകേണ്ട! വീടുകളിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ ! ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ…

എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചിക്കൻ ന്യൂഡിൽസ്. റസ്റ്റോറൻറ്കളിലാണ് സാധാരണ എല്ലാവരും ചിക്കൻ നൂഡിൽസ് കഴിക്കാനായി എത്തുന്നത്. പല ആളുകൾക്കും വീടുകളിൽ എങ്ങനെയാണ് ചിക്കൻ നൂഡിൽസ് ഉണ്ടാക്കുന്നത് എന്ന് അറിയാത്തതുകൊണ്ടാണ് എപ്പോഴും റസ്റ്റോറന്റ്കളെയും മറ്റു കടകളും എല്ലാം സമീപിക്കേണ്ടി വരുന്നത്.

പക്ഷേ ചിക്കൻ നൂഡിൽസ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. ഇത്  എങ്ങനെയാണ് നമുക്ക് പരിശോധിക്കാം. ഇതിനായി ആദ്യം ന്യൂഡിൽസ് ഉണ്ടാക്കാൻ പാകത്തിനുള്ള ഒരു പാത്രത്തിൽ വെള്ളം നല്ലതുപോലെ ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇപ്പോൾതന്നെ ഇട്ടു കൊടുക്കണം. ശേഷം ന്യൂഡിൽസ് ഒട്ടിപ്പിടിക്കാതിരിക്കാൻ അല്പം ഓയിൽ ചേർത്ത് കൊടുക്കുക.

അതിനുശേഷം ആവശ്യമുള്ളത്ര ന്യൂഡിൽസ് ആഡ് ചെയ്യുക. ഒരു ആറ് -ഏഴ് മിനിറ്റ് ലോ ഫ്ലേമിൽ വെച്ച് നന്നായി വേവിക്കുക. ശേഷം അധികമുള്ള വെള്ളം അരിച്ച് നൂഡിൽസ് മാത്രം മാറ്റിവയ്ക്കുക. അടുത്തതായി നമുക്ക് ഇതിലേക്ക് ആവശ്യമുള്ള ചിക്കൻ റെഡിയാക്കാം. ഇതിനായി ആവശ്യത്തിന് എല്ലില്ലാത്ത ചിക്കൻ എടുക്കുക.

ശേഷം അതിലേക്ക് കോൺഫ്ലവർ, മുളകുപൊടി, ഉപ്പ്, ഗരം മസാല, ജിഞ്ചർ -ഗാർലിക് പേസ്റ്റ്, എന്നിവ ആഡ് ചെയ്യുക. ശേഷം കൈ കൊണ്ട് തന്നെ നല്ലതുപോലെ  ഒന്ന് മിക്സ് ചെയ്തു കൊടുക്കുക. ശേഷം കുറച്ച് സോയസോസ് കൂടി ആഡ് ചെയ്ത് ഒന്നുകൂടി മിക്സ് ചെയ്യുക. ശേഷം ഒരു പാനിൽ എണ്ണ എടുത്ത് ഒരു ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ചിക്കൻ നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കുക.

ശേഷം മറ്റൊരു പാനിൽ അൽപം എണ്ണ എടുത്ത് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ വറുത്തെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ശേഷം ഇത് മാറ്റി വയ്ക്കാം. ഇപ്പോൾ ചിക്കൻ നൂഡിൽസിനു വേണ്ട കാര്യങ്ങൾ എല്ലാം റെഡിയായിട്ടുണ്ട്. ഇനി അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു പാനിൽ അൽപം എണ്ണ എടുക്കുക.

ശേഷം ചെറുതായരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. ശേഷം ഇതിലേക്ക് അൽപം സവാള  അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് അൽപം ക്യാരറ്റ്, ബീൻസ്,ക്യാബേജ്,എന്നിവ ചേർത്ത്, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് നന്നായി വെന്തു വരേണ്ടതുണ്ട്. അതുകൊണ്ട് അല്പം തീ കൂട്ടിയിട്ട് വേവിക്കേണ്ടതാണ്.

ഇത് നന്നായി വെന്തു വരുമ്പോൾ അതിലേക്ക് നേരത്തെ പൊരിച്ചു വെച്ച മുട്ടയും, ഫ്രൈ ചെയ്ത ചിക്കനും ആഡ് ചെയ്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ന്യൂഡിൽസ് ആഡ് ചെയ്യുക. അതിലേക്ക് അല്പം സോയാസോസ്, ടൊമാറ്റോ സോസ്, സ്പ്രിങ് ഒനിയൻ എന്നിവ കൂടി ആഡ് ചെയ്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതോടെ വളരെ ടേസ്റ്റി ആയിട്ടുള്ള ചിക്കൻ ന്യൂസ് തയ്യാറായി കഴിഞ്ഞിരിക്കുന്നു.

x