അൽഫാം വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ. ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ

മിക്കവരും അൽഫാം ചിക്കൻ കഴിച്ചിട്ടുണ്ടാവും. കഴിച്ചവർക്ക് എല്ലാം പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട് അൽഫാം ചിക്കൻ. ഇത് ഗ്രില്ലും ഓവനും ഒന്നുമില്ലാതെ വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യമായി ഇതിലേക്ക് ആവശ്യമായ മസാല തയ്യാർ ആക്കണം.

അതിനായി രണ്ട് മീഡിയം വലുപ്പമുള്ള മുഴുവൻ വെളുത്തുള്ളിയും തൊലി കളഞ്ഞെടുക്കുക. അതുപോലെതന്നെ ഒരു ഇഞ്ച് നീളത്തിലുള്ള ഇഞ്ചി 2 കഷണം ആക്കിയെടുക്കുക. 6 പച്ചമുളക്, ഒരു സവാള നീളത്തിൽ അരിഞ്ഞത്, ഒരു തക്കാളി ചെറുതായി കട്ട് ചെയ്തത്, അതുപോലെ തന്നെ ഒരു പിടി മല്ലിയിലയും പുതിനയിലയും, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർക്കുക.

ശേഷം ഒരു സ്പൂൺ ഗരം മസാല, അര ടീസ്പൂൺ മല്ലിപ്പൊടി, മൂന്ന് ടീസ്പൂൺ കുരുമുളകുപൊടി, രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, അരക്കപ്പ് തൈര്, ഒരു ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിൽ, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ എല്ലാം ചേർത്ത് മിക്സിയുടെ ജാറിലേക്ക് പകർത്തി നന്നായി അരച്ചെടുക്കുക.

നല്ല ഫൈൻ ആയിട്ട് വേണം അരച്ചെടുക്കാൻ. അതിനുശേഷം അരച്ചെടുത്ത മസാല ചിക്കനിലേക്ക് പുരട്ടി കൊടുക്കണം. ഒരു വലിയ ചിക്കൻ നാല് കഷ്ണമാക്കി ആണ് മുറിക്കുന്നത്. അതിനുശേഷം മസാല തേച്ചു കൊടുക്കുക. ഇനി ഈ മസാല ചിക്കനിലേക്ക് ഇറങ്ങാനായി നാല് മണിക്കൂറെങ്കിലും വെക്കണം.

രാത്രിയിൽ തേച്ച് പകൽ എടുക്കുന്നത് വളരെ നല്ലതാണ്. ഇനി പാനിലേക്ക് ഓയിൽ ഒഴിച്ച് ചൂടായശേഷം മസാല തേച്ചു പിടിപ്പിച്ചിരിക്കുന്ന ചിക്കൻ പീസുകൾ എടുക്കുക. ഇത് ഫ്രൈ ആയി വരാൻ അല്പം സമയം എടുക്കും. നന്നായി ഫ്രൈ ചെയ്ത ശേഷം മറിച്ചിട്ട് ഫ്രൈ ചെയ്യുക. ഫ്രൈ ചെയ്ത് കഴിഞ്ഞ് പാനിന് നടുവിലായി ഒരു ചെറിയ ബൗളിൽ ചിരട്ട കനൽ ഇട്ടതിനുശേഷം അല്പം ഓയിൽ ഒഴിക്കുക.

അപ്പോൾ ഇതിൽ നിന്നും നല്ല പുക വരും. ഇത് ചിക്കനിലേക്ക് പിടിക്കാനായി 10 മിനിറ്റ് നേരം മൂടി വയ്ക്കുക. ഇനി തുറന്നു വിളമ്പാവുന്നതാണ്. ഗ്രിൽ ഇല്ലാതെ അടിപൊളി അൽഫാം ചിക്കൻ തയ്യാറായിരിക്കുന്നു.

x