വീട്ടമ്മമാർക്ക് ആശ്വാസമായി കുറച്ച് കിച്ചൻ ടിപ്പുകൾ ! എപ്പോഴും ഉപകാരപ്പെടും തീർച്ച !

ഓരോ വീട്ടിലും സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമാവുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ നമുക്ക് ഒന്ന് നോക്കാം. കിച്ചനിൽ നമുക്ക് പല സാധനങ്ങളും എങ്ങനെ കുറേ കാലം കേടുകൂടാതെ സൂക്ഷിക്കാമെന്നും, എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെ ന്നും നോക്കാം. നമ്മുടെ വീട്ടിൽ ചെറുനാരങ്ങ വാങ്ങി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ കേടുവന്ന് ഉപയോഗിക്കാൻ സാധിക്കാതെ വരാറുണ്ട്.

പക്ഷേ ഇങ്ങനെ ചെയ്താൽ ഒരു മാസം കേടുകൂടാതെ സൂക്ഷിക്കാം. ചെറുനാരങ്ങ എടുത്ത് അത് ഒന്നുകിൽ ന്യൂസ് പേപ്പറിലോ, അല്ലെങ്കിൽ ടിഷ്യു പേപ്പറിലോ ഓരോ ചെറുനാരങ്ങ പൊതിഞ്ഞ് എടുക്കുക. അത് പ്ലാസ്റ്റിക് കവറിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു മാസമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം. നല്ലൊരു ടിപ്പാണിത്.  പഞ്ചസാരയിൽ ഉറുമ്പ് വരുന്നത് തടയാൻ അതിൽ ഗ്രാമ്പൂ ഇട്ട് കൊടുത്താൽ ഉറുമ്പ് വരുന്നത് ഒഴിവാക്കാം.

അതുപോലെ ഉപ്പ് കട്ട പിടിക്കാതിരിക്കാൻ ഉപ്പ് ഇട്ട പാത്രത്തിൽ കുറച്ച് അരിയിട്ട് മിക്സാക്കിയാൽ ഉപ്പ് കട്ട പിടിക്കില്ല. കടല, ചെറുപയർ തുടങ്ങിയ പയർവർഗ്ഗങ്ങളിലും മറ്റും പ്രാണികൾ കയറികേടു വരാതിരിക്കാൻ അതിൽ ഒരു കായ് മുളക് ഇട്ട് വച്ചാൽ മതി. അതുപോലെ നമ്മൾ തേങ്ങ ഉപയോഗിച്ച് കഴിഞ്ഞാൽ ബാക്കി വന്ന തേങ്ങ നമ്മൾ ഫ്രിഡ്ജിൽ വയ്ക്കും. പക്ഷേ പിറ്റേ ദിവസം ഉപയോഗിക്കുമ്പോൾ അതിൽ മഞ്ഞ കളർ വന്നിട്ടുണ്ടാവും.

അങ്ങനെ വരാതിരിക്കാൻ ചിരവിയബാക്കി തേങ്ങ എടുത്ത് ഒരു ഡബ്ബയിലിട്ട് മൂടി ഫ്രിഡ്ജിൽ വച്ചാൽ മതി. നമ്മൾ ഉപയോഗിക്കുന്ന ചായ അരിക്കുന്ന സ്റ്റീൽഅരിപ്പയിൽ വേഗത്തിൽ അഴുക്ക് വന്നിട്ടുണ്ടാവും. അത് കളയാൻ ലോ ഫ്ലെയ് മിലിട്ട് ചൂടാക്കുക. ചൂടാറിയ ശേഷം കഴുകി എടുത്ത് നോക്കു പുതിയത് പോലെയാവും. വേറൊരു ടിപ്പ് നമ്മൾ പപ്പടം വാട്ടി കഴിഞ്ഞാൽ അത് പെട്ടെന്ന് സോഫ്റ്റായി പോവും.

അങ്ങനെ പതം വരാതിരിക്കാൻ പപ്പടം തണുത്ത ശേഷം വൃത്തിയുള്ള പ്ലാസ്റ്റിക് കവറിലിട്ട് കെട്ടി കൊടുക്കുക. ഇങ്ങനെ വച്ചാൽ 2 ദിവസം പുതിയ പപ്പടം പോലെ കഴിക്കാൻ പറ്റും. അതുപോലെ നമ്മൾ പപ്പടം വാട്ടാൻ എടുത്ത ശേഷം കവറിലുള്ള ബാക്കി വന്ന പപ്പടം ഒരു പ്ലാസ്റ്റിക് കഡെയ്നറിൽ ഇട്ട് മൂടിവച്ചാൽ ഒരു കേടുമില്ലാതെ കുറേ കാലം നിൽക്കും.

അതുപോലെ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് മുട്ട വേവിക്കുമ്പോൾ പൊട്ടി പോവുന്നത്. അതിന് ഏറ്റവും ഉപകാരപ്രദമായ ടിപ്പാണ് മുട്ട വേവിക്കാനെടുത്താൽ അതിൽ ഉപ്പിട്ട് വേവിക്കുക. അപ്പോൾ മുട്ട പൊട്ടാതെ ലഭിക്കും. വളരെ ഉപകാരപ്രദമായ ടിപ്പാണിത്. നമുക്ക് ഒക്കെ സംഭവിക്കുന്നതാണ് എണ്ണ തറയിൽ മറിയുന്നത്. അത് വൃത്തിയാക്കാൻ ഒരു പാട് ബുദ്ധിമുട്ടും.

എന്നാൽ എണ്ണ ആയ സ്ഥലത്ത് ടാൽകം പൗഢർ ഇട്ട ശേഷം ടിഷ്യു പേപ്പറോ ന്യൂസ് പേപ്പറോ കൊണ്ട് തുടയ്ക്കുക. എണ്ണ പശ മുഴുവൻ പോയി തറ ക്ലീനായിട്ടുണ്ടാവും. ഈ പറഞ്ഞ എല്ലാ ടിപ്പുകളും വളരെ ഉപകാരപ്രദമായതാണ്. ഇതൊക്കെ ഒന്ന് ട്രൈ ചെയ്ത് നോക്കു..

x