വാനില ഐസ്ക്രീം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരു പാക്കറ്റ് പാലും കുറഞ്ഞ ചേരുവുകളും മതി.

ഒരു പാനിലേക്ക് 500 ml പാൽ ഒഴിക്കുക. ഇതിലേക്ക് 10 ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടിയും ചേർക്കുക. ഇവ രണ്ടും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇട്ടു കൊടുത്തിരിക്കുന്ന പഞ്ചസാര എല്ലാം അലിഞ്ഞാൽ ഗ്യാസ് ഓണാക്കാവുന്നതാണ്.

കോൺഫ്ലവർ ഇട്ടതു കൊണ്ട് തന്നെ എപ്പോഴും ഇളക്കികൊണ്ടിരിക്കണം. പാൽ നന്നായി തിളച്ചാൽ തീ കെടുത്തി തണുപ്പിക്കാൻ വയ്ക്കണം. പാല് നന്നായി തണുത്താൽ കുറുകി വരുന്നത് കാണാൻ സാധിക്കും. ഒരു മിക്സിയുടെ ജാറിലേക്ക് തണുത്തിരിക്കുന്ന ഈ പാല് മുഴുവനായി ഒഴിക്കുക.

ഇതിലേക്ക് 100ഗ്രാം പാൽപ്പൊടി ചേർക്കുക. ഇവ രണ്ടും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് വാനില എസൻസ് ഒന്നര ടേബിൾ സ്പൂൺ ചേർക്കുക. ഇവയെല്ലാം ചേർത്ത് വീണ്ടും മിക്സിയിൽ മിക്സ് ചെയ്യുക. നന്നായി പതഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ തണുപ്പിക്കാൻ വയ്ക്കുക.

ഏകദേശം എട്ടു മണിക്കൂർ ഫ്രീസറിൽ വെച്ച് തണുപ്പിക്കണം. ഐസ്ക്രീം തയ്യാറായിരിക്കുകയാണ്. ഒരു പാക്കറ്റ് പാലും കുറഞ്ഞ ചേരുവകളും ഉപയോഗിച്ച് ഉണ്ടാക്കിയ ഐസ്ക്രീമിൽ ഒരുതരത്തിലുമുള്ള കെമിക്കലുകളും അടങ്ങിയിരിക്കുന്നില്ല.

Credits : Lillys natural tips

x