വീടുകളിൽ ഉണ്ടാക്കുന്ന ഓറഞ്ച് ജ്യൂസിന് കയ്പ് അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ.


നമുക്കെല്ലാവർക്കും ഓറഞ്ച് ജ്യൂസ് ഇഷ്ടമായിരിക്കും. പല ആളുകളും ടേസ്റ്റിയായ ഓറഞ്ച് ജ്യൂസ് കുടിക്കാൻ റസ്റ്റോറൻറ് കളെയും മറ്റുമാണ് സമീപിക്കാറുള്ളത്. കാരണം വീടുകളിൽ ഉണ്ടാക്കുന്ന ഓറഞ്ച് ജ്യൂസിന് പലപ്പോഴും കയ്പ്പൊക്കെ  അനുഭവപ്പെടാറുണ്ട്.

എന്നാൽ അതൊന്നുമില്ലാതെ വളരെ ടേസ്റ്റി ആയി എളുപ്പത്തിൽ നമുക്ക് ഓറഞ്ച് ജ്യൂസ്‌  വീടുകളിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. ഇത്  എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ആദ്യമായി ആവശ്യമുള്ള അളവിൽ ഓറഞ്ച് എടുക്കുക. ശേഷം അത് നല്ലതുപോലെ തൊലി കളയുക. ഓറഞ്ചിന്റെ തൊലി കളയുമ്പോൾ തന്നെ അതിനുചുറ്റുമുള്ള നാരുകൾ കൂടി പരമാവധി റിമൂവ് ചെയ്യാൻ ശ്രമിക്കണം. ശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക.

എന്നിട്ട് തൊലികളഞ്ഞു വെച്ചിരിക്കുന്ന ഓറഞ്ച് ചെറുതായി അരിഞ്ഞു ജാറിലേക്ക് ഇടുക. ഇത്തരത്തിൽ ചെറുതായി അരിയുന്ന സമയത്ത് ഓറഞ്ചിന്റെ കുരുക്കൾ കാണുകയാണെങ്കിൽ അതുകൂടി റിമൂവ് ചെയ്യാൻ ശ്രമിക്കണം. കാരണം ഓറഞ്ച് ജ്യൂസ് അടിക്കുമ്പോൾ പല ആളുകൾക്കും കയ്പ് അനുഭവപ്പെടാൻ കാരണം ഇത്തരത്തിൽ കുരുക്കൾ റിമൂവ് ചെയ്യാത്തത് കൊണ്ടാണ്.

അതുകൊണ്ടുതന്നെ ഓറഞ്ചിന്റെ കുരുക്കൾ പരമാവധി റിമൂവ് ചെയ്ത് തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത്തരത്തിൽ ഓറഞ്ച് അല്ലികൾ അരിഞ്ഞിട്ടതിനു ശേഷം ആവശ്യമായ അളവിൽ പഞ്ചസാര ഇട്ടു കൊടുക്കുക. ശേഷം ആവശ്യമായ അളവിൽ ഇതിലേക്ക് തണുത്ത വെള്ളം ആഡ്  ചെയ്യുക. കൂടുതൽ തണുപ്പിനായി ഐസ്ക്യൂബ്കളും ആഡ് ചെയ്യാവുന്നതാണ്.

ശേഷം ഇത് നല്ലതുപോലെ മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഇത് മുഴുവനായും അരിച്ചെടുക്കുക. അതുകഴിഞ്ഞാൽ  ഒരു ഗ്ലാസ്സിലേക്ക് സെർവ്വ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതോടെ കൈപ്പില്ലാത്ത അടിപൊളി ഓറഞ്ച് തയ്യാറായി കഴിഞ്ഞു.

x