മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ.

മയോണൈസ് എന്ന പേര് മലയാളികൾക്ക് പരിചിതമാവാൻ ആയിട്ട് കുറച്ചുകാലങ്ങളായി. അറേബ്യൻ വിഭവങ്ങളായ അൽഫാം, ഷവർമ തുടങ്ങിയ മറുനാടൻ വിഭവങ്ങലെ കുറിച്ച് നമ്മൾ കേട്ടു തുടങ്ങിയതോടെയാണ് മയോണൈസിനെ കുറിച്ചും ഭൂരിഭാഗം പേരും അറിഞ്ഞു തുടങ്ങിയത്.

എന്നാൽ ഇത് കഴിക്കുന്ന സമയത്ത് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ട്. പലരും വിചാരിച്ചിരിക്കുന്നത് വെളുത്തുള്ളിയുടെ പേസ്റ്റ് മാത്രമാണ് മയോണൈസ് എന്നാണ്. എന്നാൽ ഇതിൽ വെളുത്തുള്ളിയുടെ അംശം വളരെ കുറവാണ് എന്ന കാര്യം പലർക്കും അറിയില്ല.

മയോണൈസ് ഉപയോഗിച്ചു തുടങ്ങിയ ആളുകൾക്ക് ഇതില്ലാതെ ഇത്തരം അറേബ്യൻ വിഭവങ്ങൾ കഴിക്കാൻ താല്പര്യം ഉണ്ടാവില്ല. വീട്ടിൽ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കുന്ന സമയത്ത് മയോണൈസിന്റെ സാന്നിധ്യം എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. ഇത് വീടുകളിൽ ഉണ്ടാക്കാം എന്ന കാര്യം പലർക്കും അറിയില്ല.

എങ്കിൽ ഇന്ന് വളരെ എളുപ്പത്തിൽ ഈ മയോണൈസ് വീടുകളിൽ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. അതിനായി ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. മിക്സർ ഇല്ലെങ്കിലും ഗ്രൈൻഡർ ഉപയോഗിക്കുന്നതും നല്ലതാണ്. ഇനി ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളി ചേർക്കുക. അതിനുശേഷം ഇതിലേക്ക് കാൽ കപ്പ് ഓയിൽ ഒഴിക്കുക.

ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത ശേഷം ഇത് നന്നായി അടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ വിനാഗിരി ചേർക്കുക. ഇതിനു പകരമായി നാരങ്ങാനീരും ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് കാൽ കപ്പ് ഓയിൽ കൂടി ചേർത്ത ശേഷം ഒന്നുകൂടെ അരച്ചെടുക്കുക.

ഉപ്പോ പുളിയോ കുറവുണ്ടെങ്കിൽ ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത് ഒന്നുകൂടെ അടിച്ചെടുക്കാവുന്നതാണ്. ഇനി ഇത് തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം. വീടുകളിൽ സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കുമ്പോൾ കൂട്ടി കഴിക്കാൻ സാധിക്കുന്ന അടിപൊളി മയോണൈസ് തയ്യാറായിരിക്കുന്നു.

കടകളിൽ നിന്നും ലഭിക്കുന്ന മയോണൈസ് വിശ്വസിച്ചു കഴിക്കാൻ സാധിക്കാത്തവർക്ക് ഇത്തരത്തിൽ നമ്മുക്ക് വളരേ എളുപ്പത്തിൽ സ്വന്തമായി തയ്യാറാക്കി കഴിക്കാൻ സാധിക്കുന്നതാണ്.

x