കേക്കുകൾ എല്ലാവർക്കും ഇഷ്ടമാണ്. സാധാരണ കേക്കുകളെക്കാൾ ക്രീം കേക്കുകൾ ആണ് ആളുകൾക്ക് പ്രിയം. കേക്കുകൾ ഇഷ്ടപ്പെടുന്നവർ ആയാലും ഏതെങ്കിലും ബർത്ത് ഡേ ഫംഗ്ഷന് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്. കടകളിൽ പോയി കേക്ക് കഴിക്കാനുള്ള താൽപര്യവും ചിലപ്പോൾ ആളുകൾക്ക് ഉണ്ടാകില്ല.
അങ്ങനെ ഉള്ളവർക്ക് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കേക്ക് റെസിപി ആയാണ് ഇന്ന് വന്നിരിക്കുന്നത്. കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വളരെ കഷ്ടപ്പാട് ആണ് എന്നുള്ളതിനാൽ ആ ശ്രമം ആളുകൾ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഇന്ന് വളരേ കുറഞ്ഞ ചെലവിൽ വളരെ എളുപ്പത്തിൽ അടുപ്പ് ചൂടാക്കാതെ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു കേക്കാണ് പരിചയപ്പെടുത്തുന്നത്.
ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ള പ്രധാന വസ്തുക്കൾ ബ്രഡ്ഡും ക്രീമും ആണ്. നമ്മുടെ ആവശ്യത്തിനനുസരിച്ച് വലിയ ബ്രെഡ് പീസുകൾ എടുക്കുക. അതിനുശേഷം അതിന്റെ സൈഡിലുള്ള മൊരിഞ്ഞ ഭാഗം കട്ട് ചെയ്ത് മാറ്റുക.
അതിനുശേഷം ക്രീം നന്നായി ബീറ്റ് ചെയ്യേണ്ടതാണ്. കടകളിൽ നിന്നും നമുക്ക് ഈ ക്രീം ലഭ്യമാകും. മാക് ടോപ്പ് ക്രീമാണ് ഇത്തരത്തിൽ കേക്ക് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാൻ നല്ലത്. അതാവുമ്പോൾ അതിൽ തന്നെ പഞ്ചസാരയും വാനില എസൻസും ഉണ്ടാകും.
ഈ ക്രീം ഫ്രിഡ്ജിൽ നന്നായി വച്ച് തണുപ്പിച്ച് അതിനുശേഷം നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇനി ഇതിന്റെ പകുതി ക്രീം മാറ്റിവയ്ക്കുക. അതിനുശേഷം ഇതിലേക്ക് സ്ട്രോബറി മിൽക്ക് മിക്സ് ചേർക്കുക. ക്രീമിന് ആവശ്യമായ നിറവും രുചിയും വരാനാണ് ഇത് ചേർക്കുന്നത്. ഇത് ബ്രെഡ് പീസുകൾക്ക് ഇടയിൽ വെക്കാവുന്ന ക്രീമാണ്.
ഇനി ഓരോ ബ്രെഡ് പീസും എടുത്തു അതിലേക്ക് ഷുഗർ സിറപ്പ് നന്നായി അപ്ലൈ ചെയ്തതിനുശേഷം അതിനുമുകളിലായി ക്രീം പുരട്ടി കൊടുക്കുക. ബ്രെഡ് കട്ടിയുള്ളതായതിനാൽ ഇതിലേക്ക് ഷുഗർ സിറപ്പ് അപ്ലൈ ചെയ്യുമ്പോൾ ഇത് നന്നായി സോഫ്റ്റായി വരുന്നതായിരിക്കും. ഇങ്ങനെ എല്ലാ പീസിയിലും പുരട്ടി അതിനുശേഷം മാറ്റിവെച്ച ക്രീം ഔട്ടർ ലെയറായി പുരട്ടി കൊടുക്കുക.
അതിനുശേഷം ഇത് 10 മിനിറ്റ് നേരം ഫ്രിഡ്ജിൽ വയ്ക്കുക. അതിനുശേഷം വീണ്ടും ഇത് പുറത്തെടുത്ത് ഇതിലേക്ക് ആവശ്യമായ ഡെക്കറേഷൻസ് ചെയ്യാവുന്നതാണ്. സ്വാദിഷ്ടമായ ക്രീം കേക്ക് തയ്യാറായിരിക്കുന്നു.