ഇനി ബർഫി വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ. മൈദ മാത്രം മതി, സ്വദിഷ്ടമായ ബർഫി ഞൊടി നേരം കൊണ്ട് റെഡിയാക്കാം.

ഭൂരിഭാഗം ആളുകളും മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളാണ്‌. അവരുടെയെല്ലാം ഇഷ്ട വിഭവം ആയിരിക്കും പാൽഗോവ എന്ന് വിളിക്കുന്ന ബർഫികൾ. വെറും 3 ചേരുവകൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽതന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്കിൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി അടുപ്പിൽ ഒരു പാൻ വച്ച് ചൂടാക്കുക. പാൻ നന്നായി ചൂടായതിനു ശേഷം ഇതിലേക്ക് കാൽ കപ്പ്‌ നെയ് എടുത്തു ചേർക്കുക. ഇനി നെയ് നന്നായി ഉരുകി വരുന്ന സമയത്ത് ഇതിലേക്ക് മുക്കാൽ കപ്പ് മൈദ പൊടി ചേർക്കുക. മെഷറിങ് ജാർ ആണ് എടുക്കുന്നതെങ്കിൽ 250ml മെഷറിങ് കപ്പ്‌ ആണ് ഒരു കപ്പ് ആയി കണക്കാക്കുന്നത്.

മെഷറിങ് കപ്പ്‌ ഇല്ലെങ്കിൽ ഒരു വലിയ ഗ്ലാസ്സ് എടുത്താലും മതിയാകും. ഇനി ഈ മൈദപ്പൊടി നെയിൽ ഇട്ടു നന്നായി ഇളക്കുക. മൈദയുടെ പച്ചമണം മാറുന്നതുവരെ ഒരു 10 മിനിറ്റ് നേരം ഇത് നന്നായി ഇളക്കി കൊടുക്കേണ്ടതുണ്ട്. മൈദ പൊടിയും നെയ്യും നന്നായി മിക്സ് ആയി, മൈദയുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിയതിനുശേഷം തീ ഓഫ് ചെയ്യുക. ഇനി ഇത് തണുക്കാനായി വയ്ക്കണം. ഒരു 20 മിനിറ്റ് നേരം ഇത് തണുക്കാനായി വയ്ക്കേണ്ടതുണ്ട്. ഈ സമയം ഇതിലേക്ക് ആവശ്യമായ പഞ്ചസാര പൊടിച്ചെടുക്കാം. ഇതിനായി ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ഇടുക. ഇതിലേക്ക് ഇഷ്ടാനുസരണം ഒരു ഏലയ്ക്ക ചേർക്കുക. അതിനുശേഷം ഇത് നന്നായി പൊടിച്ചെടുക്കുക . വളരെ സ്മൂത്തായി വേണം ഇത് പൊടിച്ചെടുക്കാൻ.

അതിനുശേഷം ഒരു ബൗൾ എടുക്കുക. നേരത്തെ തയ്യാറാക്കി വെച്ച മൈദപ്പൊടി മിക്സ് ചെയ്തത് ബൗളിലേക്ക് ഇടുക. അതിനുശേഷം ഇതിലേക്ക് ഇപ്പോൾ പൊടിച്ചെടുത്ത പഞ്ചസാര ആവശ്യാനുസരണം ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്തു എടുക്കുക.

നമ്മുടെ മധുരം അനുസരിച്ച് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുക്കണം. നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു ട്രേ എടുത്തു അതിൽ കുറച്ച് നെയ്യ് പുരട്ടി കൊടുക്കുക. അതിനുശേഷം ഇതിലേക്ക് തയ്യാറാക്കി വെച്ച മിക്സ് നിറച്ച് കൊടുക്കുക. ഒരേ ലെവലിൽ വേണം നിറച്ചു കൊടുക്കാൻ. അതിനുശേഷം ഇത് ഒന്ന് സെറ്റ് ആവാൻ ആയി ഫ്രിഡ്ജിനുള്ളിൽ വയ്ക്കുക. 15 മിനിറ്റ് നേരമാണ് ഫ്രിഡ്ജിനുള്ളിൽ വയ്ക്കേണ്ടത്. ഫ്രീസറിൽ വയ്ക്കേണ്ട ആവശ്യമില്ല. 15 മിനിറ്റിനുശേഷം ഇത് പുറത്തെടുത്ത് സ്ക്വയറിൽ കട്ട് ചെയ്ത് എടുക്കുക. സ്വാദിഷ്ടമായ പാൽഗോവ തയ്യാറായിരിക്കുന്നു.

x