ഒരു തവണ ഇങ്ങനെ ഷേക്ക്‌ ഉണ്ടാക്കി നോക്കൂ. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് ഹെൽത്തിയായ ഒരു കിടിലൻ ഷേക്ക്.

കൂൾ ഡ്രിങ്കുകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കൂൾ ഡ്രിങ്കിൽ  തന്നെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഷേക്കുകൾ എന്നത്. മിക്കവാറും എല്ലാ ആളുകൾക്കും ഷേക്കുകൾ ഇഷ്ടമായിരിക്കും. ഷേക്കുകളുടെ പലതരം വെറൈറ്റികൾ ഇന്ന് നിലവിലുണ്ട്.

ബദാം, പിസ്ത, ചോക്ലേറ്റ്, വാനില,സ്ട്രോബറി എന്നു തുടങ്ങുന്നു ഷേക്കിന്റെ വിവിധയിനങ്ങൾ. ഇവയെല്ലാം റസ്റ്റോറൻറ്കളിൽ നിന്ന് ലഭിക്കുന്നത് പോലെ തന്നെ വീടുകളിലും ഉണ്ടാക്കാൻ സാധിക്കുന്നവയാണ്. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായ ഹെൽത്തി ആയിട്ടുള്ള ഒരു ഷേക്ക് നമുക്ക് തയ്യാറാക്കി നോക്കാം.

വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഷെയ്ക്ക് തന്നെയാണ് ഇത്. വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ്  ഈ ഷെയ്ക്ക് ഉണ്ടാക്കാനായി ആവശ്യമുള്ളത്.  എങ്ങനെയാണ് ഇത് തയ്യാറാക്കുക എന്ന് നമുക്ക് പരിശോധിക്കാം. ഈ ഷേക്ക് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക.

ശേഷം അതിലേക്ക് വേവിച്ച കാരറ്റ് ആഡ് ചെയ്തു കൊടുക്കുക. ശേഷം ഒരു 8 ഈന്തപ്പഴം കുരുകളഞ്ഞ് ഇതിലേക്ക് ആഡ് ചെയ്യുക. ഒപ്പം തന്നെ ഒരു നേന്ത്രപഴവും ആഡ് ചെയ്യുക. ശേഷം ആവശ്യത്തിന് പഞ്ചസാരയിട്ട് നല്ലതുപോലെ ഒന്ന് അരച്ചെടുക്കണം. നല്ലതുപോലെ അരച്ചെടുത്തതിനുശേഷം അതിലേക്ക് തണുപ്പിച്ച്  വെച്ചിട്ടുള്ള പാല് ആഡ് ചെയ്തു കൊടുക്കുക.

ശേഷം അൽപം അണ്ടിപ്പരിപ്പ് ആഡ് ചെയ്ത് സർവ്  ചെയ്ത് ഉപയോഗിക്കാവുന്നതാണ്.  വളരെ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു ഷേക്ക്  ആണിത്. മാത്രമല്ല വളരെ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ  ചെയ്യാൻ ശ്രമിക്കുക.

x