എത്ര ക്ഷീണവും പമ്പ കടക്കും. ഒരു ഗ്ലാസ്‌ കുടിച്ചാൽ മതി !

എത്ര ക്ഷീണം ഉള്ള സമയത്തും ഇവിടെ തയ്യാറാക്കുന്ന വെള്ളം ഒരു ഗ്ലാസ് കുടിച്ചാൽ ക്ഷീണം പമ്പ കടക്കും. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ആദ്യം പുളിവെള്ളം തയ്യാറാക്കണം
പുളിവെള്ളം ഉണ്ടാക്കുന്നതിനായി നാരങ്ങ വലിപ്പത്തിലുള്ള പുളി ഒരു ബൗളിലേക്ക് ഇടുക.

ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് നന്നായി കൈ കൊണ്ട് തിരിമ്പുക. മറ്റൊരു ബൗളിലേക്ക് അരക്കപ്പ് ചീകിയ ശർക്കര ചേർക്കുക. ഇതിലേക്ക് 2 കപ്പ് വെള്ളം ചേർക്കുക. തിളപ്പിച്ചാറിയ വെള്ളം ആയിരിക്കും ഉചിതം. ശർക്കര വെള്ളത്തിൽ നന്നായി അലിയിച്ചതിനു ശേഷം ഇതിലേക്ക് പുളി വെള്ളം അരിച്ച് ഒഴിക്കുക.

ഇതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ചുക്കുപൊടിയും ചേർക്കുക. ഇതിന്റെ മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ളു ഉപ്പ് പൊടിയും ചേർക്കുക. ശേഷം ഇവയെല്ലാം മിക്സ് ചെയ്യുക.

ഇതിലേക്ക് അരമുറി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. രണ്ട് തുളസിയിലയും പൊട്ടിച്ച് ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. തയ്യാറാക്കിയ ഈ വെള്ളം മറ്റൊരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. ശേഷം ആവശ്യാനുസരണം ഓരോ ഗ്ലാസിൽ ഒഴിച്ച് കുടിക്കാവുന്നതാണ്.

Credits : Amma Secret recipes

x