ശരീരത്തിന് ഒരുപാട് ആരോഗ്യഗുണങ്ങൾ നൽകുന്ന ജ്യൂസ് തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ ഈ ജ്യൂസ് തയ്യാറാക്കാം. ഒരു ബൗളിലേക്ക് നെല്ലിക്കാ വലുപ്പത്തിൽ ഉള്ള വാളംപുളി ചേർക്കുക. ഇതിലേക്ക് അര ഗ്ലാസ് വെള്ളം ചേർത്ത് പുളിവെള്ളം തയ്യാറാക്കുക.
തയ്യാറാക്കിയ വെള്ളം മാറ്റി വെക്കുക. മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് ശർക്കര പൊടിച്ചത് ചേർക്കുക. ഇതിലേക്ക് 2 ഗ്ലാസ് ഇളം ചൂടുവെള്ളം ചേർത്ത് ഇളക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന പുളിവെള്ളം അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ പൊടിച്ചെടുത്ത ഏലക്ക ചേർക്കുക. ഇതോടൊപ്പം മുക്കാൽ ടീസ്പൂൺ ചുക്ക് പൊടിയും, ഒരു ടിസ്പൂൺ ഉപ്പ് കലർത്തിയ വെള്ളവും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിക്കുക.
ശേഷം ആവശ്യത്തിന് തുളസിയില പൊടിച്ച് ഇട്ട് നന്നായി ഇളക്കിയെടുത്ത് മറ്റൊരു ഗ്ലാസിലേക്ക് മാറ്റി കുടിക്കാവുന്നതാണ്. പനി ചുമ എന്നിവ വരുന്ന സമയത്ത് ഈ ജ്യൂസ് കലക്കി കുടിക്കുന്നത് വളരെ നല്ലതാണ്.
Credits : Lillys natural tips