രണ്ട് ടേബിൾസ്പൂൺ അരിപൊടി ഉണ്ടോ? നല്ല രുചിയിൽ വെള്ളം തയ്യാറാക്കാം.

അരിപ്പൊടി വെച്ച് കുടിക്കാൻ പറ്റുന്ന ജ്യൂസ് തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ നിങ്ങൾ രുചിക്കാത്ത ജ്യൂസ് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി ഒരു പാനിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് തിളപ്പിക്കുക.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് ഇളക്കുക. ഇവ ചെറുതായി കുറുക്കിയെടുക്കുക. മറ്റൊരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ കസ്കസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. നേരത്തെ തയ്യാറാക്കി കുറുക്കി വച്ചിരിക്കുന്ന അരിപൊടി ഒരു മിക്സിയുടെ ജാറിലേക്ക് ചൂടാറിയതിനു ശേഷം ഇടുക.

ഇതിലേക്ക് നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പാൽപ്പൊടിയും, ഒരു ടീസ്പൂൺ വാനില എസൻസും ചേർക്കുക. ഇതോടൊപ്പം ഒന്നര കപ്പ് തണുത്ത പാലും ചേർക്കുക.

ശേഷം ഇവ എല്ലാം ഒരുമിച്ച് മിക്സിയിൽ അരച്ച് എടുക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റി, ഇതിലേക്ക് നേരത്തെ കുതിർക്കാൻ വെച്ചിരുന്ന കസ്കസും ചേർക്കുക. ഇവ എല്ലാം നന്നായി ഇളക്കി ഗ്ലാസിലേക്ക് മാറ്റി കുടിക്കാവുന്നതാണ്. വളരെ എളുപ്പം അരിപൊടികൊണ്ട് തയ്യാറാക്കാൻ പറ്റുന്ന വെള്ളം കുടിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x