ഡിന്നറിനു ചപ്പാത്തിക്ക് പകരം ഒരു കിടിലൻ വിഭവമായാലോ?ഇതൊന്നു ട്രൈ ചെയ്ത് നോക്കൂ.

ഡിന്നറിന് പലർക്കും ചോറിനു പകരം ചപ്പാത്തിയോ ദോശയോ അങ്ങനെയുള്ള വിഭവങ്ങളാണ് താല്പര്യം. ഇതിൽ ചിലർക്കെങ്കിലും ചപ്പാത്തി കഴിച്ച് മടുപ്പ് തോന്നിയിട്ടുണ്ടാകും. ഇത്തരക്കാർക്ക് ശ്രമിച്ചു നോക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭാഗത്തിന്റെ റെസിപ്പിയുമായാണ് ഇന്നിവിടെ വന്നിരിക്കുന്നത്.

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി ഒരു ബൗളിൽ ഒരു ടീസ്പൂൺ ഈസ്റ്റ് എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാരയും രണ്ട് ടേബിൾസ്പൂൺ പാലും ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക. ഇത് 15 മിനിറ്റ് നേരം റെസ്റ്റ് ചെയ്യാൻ വെക്കണം.

അതിനു ശേഷം ഒരു ബൗളിലേക്ക് ഒന്നര കപ്പ് ആട്ടപ്പൊടി എടുക്കുക. അതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മാറ്റിവെച്ച ഈസ്റ്റിന്റെ മിസ്സും ഇതിലേക്ക് ചേർക്കുക. അതിനു ശേഷം നന്നായി മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ചെടുക്കുക.

ഇനി ഇത് അൽപനേരം മൂടിവെച്ച ശേഷം ഈ മാവ് പൊന്തി വരുന്നതായിരിക്കും. ഇത് വീണ്ടും ചെറുതായൊന്ന് കുഴച്ചു ചപ്പാത്തിക്ക് എടുക്കുന്ന പോലെ ഉരുളകൾ ആക്കി മാറ്റുക. അതിനുശേഷം ഓരോ ഉരുളയും കൈ കൊണ്ട് ചെറുതായി പരത്തി അതിനു നടുവിൽ ചെറിയ കുഴി ഉണ്ടാക്കി അതിൽ ഒരു ടീസ്പൂൺ പഞ്ചസാര വെക്കുക.

ഇനി ഇത് കവർ ചെയ്തു ചപ്പാത്തി പരത്തുന്ന പോലെ പരത്തിയെടുക്കുക. ഈ രീതിയിൽ ചുട്ടെടുക്കുമ്പോൾ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും. കറി കൂട്ടി കഴിക്കാനാണ് താൽപര്യമെങ്കിൽ പഞ്ചസാര വയ്ക്കാതെ പരത്തി എടുത്തു പാനിൽ ഓയിൽ പുരട്ടിയശേഷം ഇത് നന്നായി ചുട്ടെടുക്കുക. ഡിന്നറിനു ചപ്പാത്തിക്ക് പകരമായി കഴിക്കാൻ അടിപൊളി വിഭവം തയ്യാർ.

x