മുളപ്പിച്ച പയർ കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയൂ.. അൽഭുതകരമായ ഗുണങ്ങൾ..

കുറഞ്ഞ ചിലവിൽ തന്നെ കൂടിയ അളവിൽ ഊർജ്ജം ശരീരത്തിലേക്ക് ലഭിക്കണമെങ്കിൽ ഇതിനുവേണ്ടിയുള്ള എളുപ്പമാർഗമാണ് മുളപ്പിച്ച ധാന്യങ്ങൾ.  ചെറുപയർ മുളപ്പിച്ച രീതിയിൽ പല ആളുകളും പാചകം ചെയ്തു കഴിക്കാറുണ്ട്. വൈറ്റമിൻ ഡി പോലെയുള്ള ധാതുക്കളുടെ അളവ് മുളപ്പിച്ച പയർ കഴിക്കുമ്പോൾ വർധിക്കുന്നു.

ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയും  മുളപ്പിക്കുന്ന പയറു കഴിക്കുന്നത് വഴി ഇല്ലാതാക്കാൻ സഹായിക്കുന്നു. നന്നായി കഴുകിയ പയർ വെള്ളത്തിലിട്ടു വയ്ക്കുക ചെയ്യുന്നത്. പയറിന്റെ അളവിൽ ഇരട്ടി അളവ് വേണം വെള്ളം ഒഴിക്കാൻ.

നന്നായി അടച്ചുവെച്ച് 12 മണിക്കൂറിനു ശേഷം ഇതിലുള്ള വെള്ളം ഊറ്റി കളയുക. വീണ്ടും വെള്ളം കളഞ്ഞതിനു ശേഷം വീണ്ടും വെള്ളം ഒഴിച്ച് വെക്കുക. 12 മണിക്കൂർ കഴിയുമ്പോൾ ഈ പ്രക്രിയ ആവർത്തിക്കുകയാണെങ്കിൽ രണ്ടാം ദിവസം തന്നെ ചെറുപയർ മുളപ്പിച്ചത് ഉപയോഗിക്കാം.

മുളപ്പിച്ച പയർ വർഗ്ഗത്തിൽ ഉയർന്ന അളവിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കുന്നതിന് ആവശ്യമായ നാരുകൾ ദഹനപ്രക്രിയ സുഗമമായി നടത്തുന്നതിന്, രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് എന്നിവയെയെല്ലാം ഇതിന് സഹായിക്കും. വിറ്റാമിനുകൾ വർദ്ധിക്കുകയും, ടോക്സിനുകൾ, അനാവശ്യ കൊഴുപ്പുകൾ എന്നിവ നീക്കം ചെയ്യുവാനും സഹായിക്കുന്നു.

വീട്ടിൽ തന്നെ അധിക അളവിൽ ഊർജ്ജം ലഭിക്കുന്ന എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്ന മുളപ്പിച്ച പയർ എല്ലാവരും തന്നെ ദിവസത്തിൽ ഒരു തവണയെങ്കിലും കഴിക്കുവാൻ ശ്രദ്ധിക്കൂ.

x