കൊഴിച്ചിൽ എല്ലാം മാറി മുടി തഴച്ചു വളരാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയാൽ മതി..

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ അകറ്റുന്നതിന് വേണ്ടി മാർക്കറ്റുകളിൽ കണ്ടുവരുന്ന പല മരുന്നുകളും വാങ്ങി ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്തൊക്കെ ചെയ്താലും മുടികൊഴിച്ചിൽ മാറുന്നില്ല എന്നാണ് പലരുടെയും പരാതി.

വൈറ്റമിനുകളുടെയും മിനറലുകളുടെയും കുറവു മൂലം മുടികൊഴിച്ചിൽ ഉണ്ടാകും. ഏതെല്ലാം ഭക്ഷണം കഴിക്കുന്നത് വഴിയാണ് ഇതിനു പരിഹാരം കാണുക എന്ന് നോക്കാം. ഇതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് വൈറ്റമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്നതാണ് വൈറ്റമിൻ ഡി.

ഒരു ദിവസത്തിൽ പത്ത് മിനിറ്റ് വെയിൽ കൊള്ളുന്ന ശീലവും ഇതിന്റെ കൂടെ തന്നെ പാൽ മുട്ട എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ശീലമാക്കുക. ഇതുപോലെ തന്നെ വൈറ്റമിൻ ബി കോംപ്ലക്സ്. തവിട് ഉള്ള ഭക്ഷണങ്ങളിൽ കൂടുതലായും വൈറ്റമിൻ ബി കോംപ്ലക്സ് ഉണ്ടാകും.

ലിവർ പോലെയുള്ള ഭക്ഷണങ്ങളിലും ഇത് ഉണ്ടാകും. മീൻ, മുട്, ചീസ്, നട്സ്, മത്തങ്ങയുടെ കുരു എന്നിവയെല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലെ തന്നെ ആവശ്യമായ ഒന്നാണ് വൈറ്റമിൻ ഇ. ഒലിവ് ഓയിൽ മത്തങ്ങയുടെ കുരു ക്യാപ്സിക്കം എന്നിവ കഴിക്കണം.

ഇതുപോലെ തന്നെ വൈറ്റമിൻ എ അടങ്ങിയ ഇലക്കറികൾ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയും ധാരാളം കഴിക്കേണ്ടവയാണ് . ഇതുപോലെ തന്നെ കഴിക്കേണ്ടതാണ് വൈറ്റമിൻ സി. പഴവർഗങ്ങളിൽ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് വൈറ്റമിൻ സി. നാരങ്ങ, ബ്രോക്കോളി, പേരയ്ക്ക, ക്യാപ്സിക്കം പോലുള്ള ഭക്ഷണങ്ങളിൽ ധാരാളം ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.

ഇത്പോലെ തന്നെ മത്സ്യങ്ങൾ കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. ഇത്തരം ഭക്ഷണങ്ങൾ എല്ലാം ഉൾപ്പെടുത്തി ജീവിതശൈലിയിൽ ശ്രദ്ധിക്കുകയും മുടികൊഴിച്ചില് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് ഡോക്ടറോട് നിർദ്ദേശം തേടുകയും ചെയ്താൽ മുടികൊഴിച്ചിൽ എന്ന പ്രശ്നത്തെ മാറ്റിയെടുക്കാൻ സാധിക്കും.

x