അവിയൽ ഇഷ്ടമാണോ. എങ്കിൽ ഒരു സ്പെഷൽ അവിയൽ ഉണ്ടാക്കാം. പച്ച ചീര അവിയൽ.


നമ്മൾ മലയാളികളുടെ സദ്യയ്ക്ക് സ്പെഷൽവിഭവം തന്നെയാണ് അവിയൽ.ഇത് ഉണ്ടെങ്കിലാണല്ലോ സദ്യ പൂർണ്ണമാവുന്നത്. എന്നാൽ നാം എപ്പോഴും ഉണ്ടാക്കുന്ന അവിയലിൽ നിന്ന് വ്യത്യസ്തമായ ഒരു അവിയലാണ് ഇന്ന് ഉണ്ടാക്കുന്നത്. അത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചീര – 1 കപ്പ്, മുരിങ്ങ – 2 എണ്ണം, പച്ചമാങ്ങ- പകുതിഭാഗം, തേങ്ങ- 1 കപ്പ്, ജീരകം- 1 നുള്ള്, ചെറിയ ഉള്ളി – 3 എണ്ണം, പച്ചമുളക്- 3 എണ്ണം, മഞ്ഞൾപൊടി- 1 ടീസ്പൂൺ, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്.

ഇതൊക്കെയാണ് തയ്യാറാക്കാൻ വേണ്ടത്. അപ്പോൾ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനായി ആദ്യം മൺചട്ടി എടുത്ത് അതിൽ മാങ്ങയും, മുരിഞ്ഞും തോൽകളഞ്ഞ് കഷണങ്ങളാക്കി എടുത്തത് ഇടുക. ശേഷം അതിൽ 1/2 ടീസ്പൂൺ മഞ്ഞൾപൊടിയും, ഉപ്പും ചേർക്കുക. ഇനി ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കി വേവിക്കുക. പാകമായ ശേഷം വൃത്തിയാക്കി മുറിച്ചെടുത്ത ചീര ഇട്ട് കൊടുത്ത് മൂടിവച്ച് വേവിക്കുക.

അപ്പോഴേക്കും മിക്സിയുടെ ജാറിൽ പച്ചമുളകും, ജീരകവും, മഞ്ഞൾപൊടിയും, ചെറിയ ഉള്ളിയും ചേർത്ത് ഒന്ന് ചതച്ചെടുക്കുക. അത് പാകമായ പച്ചക്കറിയിൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു രണ്ട് മിനുട്ട് മൂടിവയ്ക്കുക. ശേഷം തുറന്ന് നോക്കി ഉപ്പ് പാകത്തിനുണ്ടോ നോക്കി വേണമെങ്കിൽ ചേർക്കുക.

ശേഷം ഗ്യാസ്ഓഫാക്കുക. പിന്നെ കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് മിക്സാക്കുക. ശേഷം ഇറക്കി വയ്ക്കുക. അങ്ങനെ വ്യത്യസ്തമായ അവിയൽ റെഡി. ഇതു പോലെ പച്ച ചീര കിട്ടിയാൽ ഒന്ന് ട്രൈ ചെയ്തു നോക്കു.

Credit: Minnu’s Quick Cuisine

x