പുലാവ് കഴിച്ചിട്ടില്ലേ. ഇന്ന് വളരെ ടേസ്റ്റിയായ ഗ്രീൻ പുലാവ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതിനായി ഒരു പ്രഷർ കുക്കർ അടുപ്പത്ത് വെച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർക്കുക.
ഇനി ഇതിലേക്ക് 3 ബേലീവ്‌സ്, രണ്ട് കഷണം കറുവപ്പട്ട 4 ഗ്രാമ്പൂ, 1 തക്കോലം, 2 ഏലക്ക എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം 6 പച്ചമുളക് കീറിയതും ഇട്ട് കൊടുക്കുക. ഇവ നന്നായി വഴറ്റി കൊടുത്തശേഷം ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന ഗ്രീൻപീസ് ഒരു കപ്പ് ഇട്ട് കൊടുക്കുക. ഇത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് 2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്തത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക.

ഇനി ഇതിലേക്ക് മല്ലിയിലയും പുതിനയിലയും ഒരുപിടി ചേർത്ത് കൊടുത്തത് നന്നായി ഇളക്കുക. അതിനുശേഷം കഴുകി വാരി വച്ചിരിക്കുന്ന അരി ഒരു കപ്പ് ഇതിലേക്കു ചേർത്ത് കൊടുക്കുക. ബിരിയാണി അരിയോ ബസുമതി അരിയോ ഇതിനായി എടുക്കാവുന്നതാണ്. അതിനു ശേഷം ഇതിലെ വെള്ളം വറ്റുന്നതുവരെ നന്നായി ഇളക്കി വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക.
ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് ഇത് തിളച്ചു തുടങ്ങുമ്പോൾ കുക്കർ അടച്ചു വെച്ച് ആവി വന്നു തുടങ്ങുമ്പോൾ മീഡിയം ഫ്ലെയ്മിൽ വെച്ച് 15 മിനിറ്റ് നേരം കുക്ക് ചെയ്തെടുക്കുക. കുക്കറിന്റെ വിസിൽ ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ വളരെ ടേസ്റ്റിയായ ഗ്രീൻപീസ് പുലാവ് തയ്യാറായിരിക്കുന്നു.