മുന്തിരി ജ്യൂസ്‌ ഇങ്ങനെ ഉണ്ടാക്കി കുടിച്ചിട്ടുണ്ടോ? കിടിലൻ സ്വാദ് ആണ്.

നല്ല വെയിലത്ത് അലഞ്ഞ് വീട്ടിൽ ദാഹിച്ചു കയറി വരുമ്പോൾ നല്ലൊരു മുന്തിരി ജ്യൂസ് കിട്ടിയാൽ എങ്ങനെ ഇരിക്കും. ഇതിൽ കൂടുതൽ ആശ്വാസം വേറെ എന്താണ്. എങ്കിൽ സാധാരണ കുടിക്കുന്ന മുന്തിരി ജ്യൂസിനെക്കാളും വ്യത്യസ്തമായി ഇന്ന് മുന്തിരി ജ്യൂസ് ഉണ്ടാക്കി നോക്കിയാലോ.

വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ജ്യൂസ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് മുന്തിരി ഒരു ബൗളിൽ കഴുകി വൃത്തിയാക്കി വെക്കുക. അതിനുശേഷം ഇത് ഒരു കുക്കറിൽ ഇട്ട് വേവിക്കണം. കുക്കറിൽ വേവിക്കാൻ താല്പര്യമില്ലാത്തവർക്ക് പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേക്ക് ഇട്ടതിനുശേഷം വേവിച്ചെടുക്കാം. ഇപ്പോൾ ഇവിടെ കുക്കറിലാണ് തയ്യാറാക്കുന്നത്.

അതിനായി രണ്ട് കപ്പ് മുന്തിരിക്ക് 2 കപ്പ് വെള്ളം എന്ന കണക്കിൽ വെള്ളം ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള മധുരം ചേർക്കുക. മിനിമം മൂന്ന് ടേബിൾസ്പൂൺ മധുരമെങ്കിലും ചേർക്കണം. ഇനി ഇത് കുക്കറിലിട്ട് വേവിക്കുക. മുന്തിരി നന്നായി വെന്തുകഴിയുമ്പോൾ ഇത് തണുക്കാനായി വയ്ക്കുക. ഇത് തണുത്ത ശേഷം ഒരു മിക്സിയുടെ ജ്യൂസർ ജാറിലേക്ക് ഇത് മാറ്റുക.

ഇനി ഇത് നന്നായി അടിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. മുന്തിരിയുടെ കുരു കളഞ്ഞു അടിക്കാവുന്നതാണ്. നന്നായി അരിച്ചെടുത്ത ശേഷം ഇതിൽനിന്ന് കുറച്ചു ജ്യൂസ് വീണ്ടും മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് ഒരു റോബസ്റ്റ് പഴം ചെറിയ കഷണങ്ങളാക്കി മുറിച്ച് ചേർക്കുക.

ഇനി ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വാനില ഐസ്ക്രീം ചേർക്കുക. ഒരു പ്രത്യേക ടേസ്റ്റിനു വേണ്ടിയാണ് ഐസ്ക്രീം ചേർക്കുന്നത്. ഇത് ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ശേഷം ഇത് മിക്സിയിൽ ഒന്നുകൂടെ നന്നായി അടിച്ചെടുത്ത് അതിനുശേഷം നേരത്തെ അരച്ചുവെച്ച ജ്യൂസിലേക്ക് ഇത് മിക്സ് ചെയ്യുക.

ഇനി ഇത് ഫ്രിഡ്ജിൽ വെച്ച് ആവശ്യാനുസരണം തണുപ്പിച്ച് ഉപയോഗിക്കാം. ഇനി വീട്ടിൽ ഗെസ്റ്റുകൾ വരുമ്പോഴും വീട്ടിലുള്ളവർക്കും വിശ്വസിച്ച് കൊടുക്കാൻ കഴിയുന്ന ടേസ്റ്റി ജ്യൂസ് തയ്യാർ.

x