ഗോതമ്പ് പൊടി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു

മറ്റു കറികൾ ഒന്നുമില്ലാതെ ഗോതമ്പു പൊടി ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഒരു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

എണ്ണയും ഉപ്പും എല്ലാഭാഗത്തും പിടിച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് കുഴച്ചു എടുക്കുക. കുഴച്ച് വെച്ചിരിക്കുന്ന മാവിൽ നിന്നും നാല് വലിയ ഉരുളകൾ ഉണ്ടാക്കി എടുക്കുക. ശേഷം ഇത് ഒരു പത്ത് മിനിറ്റ് മാറ്റി വെക്കുക. മറ്റൊരു ബൗളിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിനു മല്ലിയിലയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.

നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ഒരോ ഉരുളകളും പരത്തിയെടുക്കുക. വളരെ കട്ടി കുറച്ച് പരത്തണം. ഇതിന്റെ നടുവശത്തായി നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കോഴി മുട്ടയുടെ മിക്സ് ഒരല്പം തേച്ച് കൊടുക്കുക. ശേഷം നാല് ഭാഗം മടക്കി മുട്ട പുറത്ത് പോവാതെ നോക്കണം. മറ്റൊരു പാൻ ചൂടാക്കാൻ വയ്ക്കുക.

പാൻ ചൂടായാൽ ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഓരോന്നായി ഫ്രൈ ചെയ്യുക. രണ്ട് വശത്തും മുട്ടയുടെ മിക്സ് തേച്ചതിന് ശേഷം വേണം ഫ്രൈ പാനിൽ വെക്കുവാൻ. ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ തിരിച്ചിട്ട് മറുവശവും മൊരിയിപ്പിച്ച് എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x