സാധാരണ ഊണ് കഴിച്ചു മടുത്തോ? എങ്കിൽ ഗോപി റൈസ് ഉണ്ടാക്കി നോക്കൂ.

ഇന്ന് സാധാ ഊണിന് പകരം ഒരു വെറൈറ്റി ട്രൈ ചെയ്താലോ. കോളിഫ്ലവർ ഉപയോഗിച്ചുകൊണ്ടുള്ള വളരെ സ്പെഷ്യൽ ആയ ‘ ഗോപി റൈസ് ‘ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനാവശ്യമായ കോളിഫ്ലവർ ഒരു കപ്പ് എടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി ചൂടുവെള്ളത്തിൽ ഒരു മണിക്കൂർ നേരം കുതിരാൻ വയ്ക്കുക.

അതിനുശേഷം ഇതിലെ വെള്ളം എല്ലാം ഊറ്റിക്കളഞ്ഞ് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ സോയാസോസ് ചേർക്കുക. പിന്നെ ഇതിലേക്ക് ചേർക്കേണ്ടത് കോൺഫ്ലവർ ആണ്. കോൺഫ്ലവർ നാല് ടേബിൾസ്പൂൺ ആണ് ചേർക്കേണ്ടത്.

ഇനി ഇവയെല്ലാം നന്നായി മിക്സ് ചെയ്ത ശേഷം കുറച്ചു നേരം റസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനു ശേഷം അടുപ്പിൽ പാൻ വെച്ച് ഓയിൽ ചൂടാക്കി അതിലേക്ക് ഈ കോളിഫ്ലവർ ഓരോന്ന് എടുത്ത് ഫ്രൈ ചെയ്തെടുക്കുക. അതിനുശേഷം അത് മാറ്റി വയ്ക്കുക. ഇനി അടുപ്പിലേക്ക് ഒരു പാൻ വെച്ച്‌, പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ് ചേർക്കുക.

നെയ് ഉരുകി വരുമ്പോൾ അതിലേക്ക് രണ്ട് കഷണം കറുവപ്പട്ട, അഞ്ച് ഗ്രാമ്പു എന്നിവ ചേർത്ത ശേഷം ഇതിലേക്ക് ഒരു സവാള ചെറുതായി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ മൂന്ന് വലിയ തക്കാളിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇവയെല്ലാം നന്നായി ഇളക്കി 10 മിനിറ്റ് നേരം മൂടിവെച്ച് വേവിക്കുക. അതിനുശേഷം ഇത് നന്നായി ഉടച്ച് ഇതിലേക്ക് ഒന്നര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം ഇത് നന്നായി മിക്സ് ചെയ്യുക.

ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച കോളിഫ്ലവർ ചേർക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർക്കുക. പൊടികളുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് അല്പം മല്ലിയില കൂടി ചേർക്കുക.

ഇനി ഇത് നന്നായി തിളച്ചുവരുമ്പോൾ ഇതിലേക്ക് അല്പം കസൂരിമേത്തി കൂടെ ചേർത്ത ശേഷം ഇതിലേക്ക് കുതിർത്തു വച്ച ഒരു കപ്പ് ബസുമതി റൈസ് ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി ഇളക്കിയതിനുശേഷം മൂടിവെച്ച് വേവിക്കുക . പത്തോ പതിനഞ്ചോ മിനിറ്റ് നേരം അടച്ചു വേവിക്കുക. സ്വാദിഷ്ടമായ ഗോപി റൈസ് തയ്യാർ.

x