വളരേ ടേസ്റ്റിയും വളരേ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഗോപി ഫ്രൈഡ് റൈസ് തയ്യാറാക്കിയാലോ? ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ…

ഫ്രൈഡ് റൈസ് എല്ലാവരും കഴിച്ചിട്ടുണ്ടാകും. ചിക്കൻ, എഗ്ഗ്, വെജ് അങ്ങനെ വളരെ വ്യത്യസ്തമായ തരത്തിലുള്ള ഫ്രൈഡ് റൈസുകൾ ലഭ്യമാണ്. നമുക്ക് ഫ്രൈഡ് റൈസ് നമ്മുടെ വീട്ടിലും ഉണ്ടാക്കിയെടുക്കാം. അതും വളരെ വ്യത്യസ്തമായ രീതിയിൽ. വളരെ സ്പെഷ്യൽ ആയ “ഗോപി ഫ്രൈഡ് ” റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് പരിചയപ്പെടുത്തുന്നത്.

അതിനായി ഒരു കപ്പ് ബിരിയാണി അരിയോ ബസ്മതി അരിയോ എടുത്ത് 20 മിനിറ്റ് നേരം ചൂടുവെള്ളത്തിൽ കുതിരാൻ വയ്ക്കുക. അതോടൊപ്പം ചൂടുവെള്ളത്തിൽ കോളിഫ്ലവർ ചെറിയ കഷണങ്ങളാക്കിയത് ഒരു കപ്പ് എടുത്തു 20 മിനിറ്റ് നേരം ചൂടുവെള്ളത്തിൽ കുതിർത്തുവയ്ക്കുക. അതിനു ശേഷമൊരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ മൈദ പൊടി, ഒരു ടീസ്പൂൺ കോൺഫ്ലവർ, ഒരു ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്യുക.

അതിനു ശേഷം അടുപ്പിൽ പാൻ വെച്ച് എണ്ണ ചൂടാക്കി അതിലേക്ക് കോളിഫ്ലവർ തയ്യാറാക്കി വെച്ച മിക്സിയിൽ മുക്കിയെടുത്ത് ഫ്രൈ ചെയ്തെടുക്കുക. അതിന് ശേഷം അടുപ്പിൽ പാത്രം വെച്ച് രണ്ടര കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പ്, ഒരു ടേബിൾ സ്പൂൺ ഓയിൽ എന്നിവ ഒഴിച്ച് ശേഷം കുതിർത്തുവച്ച അരി ഇട്ടു കൊടുത്ത് തിളപ്പിച്ചെടുക്കുക. അരി നന്നായി വെന്തുവരുമ്പോൾ മാറ്റിവയ്ക്കുക.

ശേഷം അടുപ്പിൽ പാൻ വെച്ച്‌ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു കപ്പ് സവാള ചെറുതായി അരിഞ്ഞത്, അര കപ്പ് ബീൻസ്, ഒരു കപ്പ് ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ വിനാഗിരി, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, ഒരു ടേബിൾ സ്പൂൺ ചില്ലി സോസ്, ഒരു ടേബിൾ സ്പൂൺ ഒനിയൻ റിങ്ങ്സ് എന്നിവ ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇതൊന്നു വഴന്നു വരുമ്പോൾ ഇതിലേക്ക് വറുത്തു വെച്ച കോളിഫ്ലവറും വേവിച്ചുവെച്ച അരിയും ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്യുക. വളരെ ടേസ്റ്റിയായ ഗോപി ഫ്രൈഡ് റൈസ് തയ്യാറായിരിക്കുന്നു.

x