ഇഞ്ചിത്തൈര് എന്ന ഇഞ്ചി പച്ചടി. വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഒരു അടിപൊളി സൈഡ് ഡിഷ്‌.

പച്ചടി എന്ന വിഭവം എല്ലാവർക്കും പരിചിതമാണ്. ഇത് കഴിക്കാത്ത ആളുകളും വളരെ കുറവാണ്. എന്നാൽ ഇഞ്ചി പച്ചടി എന്ന് പല ആളുകളും കേട്ടിട്ടുണ്ടാവില്ല. ഇന്ന് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. വളരെ സ്വാദിഷ്ടമായ  സൈഡ് ഡിഷ് ആണ് ഇത്. ചില നാളുകളിൽ ഇതിനെ ഇഞ്ചിതൈര് എന്നും പറയാറുണ്ട്.

അപ്പോൾ നമുക്ക് എങ്ങനെയാണ് ഇത്  ഉണ്ടാക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ഒരു പാൻ എടുത്ത് അതിൽ  ആവശ്യത്തിന് എണ്ണ ചൂടാക്കാൻ ആയി വെക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ കുറച്ച് കടുക് അതിലേക്ക് ഇട്ടുകൊടുക്കുക. കടുക് നല്ലതുപോലെ പൊട്ടി കഴിഞ്ഞ് അതിലേക്ക് 3 വറ്റൽ മുളക് ചെറുതാക്കിയത് ഇട്ടു കൊടുക്കുക.

ശേഷം 2 പച്ചമുളക് അരിഞ്ഞത് ചേർക്കുക. ഓരോരുത്തരുടെയും എരുവിനു  അനുസരിച്ച് പച്ചമുളകിന്റെ  അളവിൽ മാറ്റം വരുത്താവുന്നതാണ്. ശേഷം ഇതിലേക്ക് അൽപം ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, ഇഞ്ചി വളരെ ചെറുതായി ചോപ്പ്  ചെയ്തതും ചേർത്ത് കൊടുക്കുക. ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ടതിനുശേഷം നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക.

ഇതെല്ലാം നന്നായെന്ന് വഴന്നുവരാൻ ശ്രദ്ധിക്കണം. ശേഷം സ്റ്റവ് ഓഫ് ചെയ്തു ഇതിന്റെ  ചൂട് കുറയാൻ അനുവദിക്കുക. ശേഷം ഇതിലേക്ക് തൈര് ആഡ് ചെയ്യുക. കട്ടകൾ  എല്ലാം നന്നായി
ഉടച്ചതിനുശേഷം ആയിരിക്കണം തൈര് ആഡ് ചെയ്യേണ്ടത്. തൈരിന്റെ  പുളി അനുസരിച്ച് ഉപ്പ് ചേർക്കാൻ ശ്രദ്ധിക്കണം.

ശേഷം ഒരു രണ്ടു മിനിറ്റ് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതോടെ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു സൈഡ് ഡിഷ് തയ്യാറായിരിക്കുന്നു. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഡിഷ്‌  തന്നെയാണിത്. വേറെ കറികൾ ഒന്നുമില്ലെങ്കിലും ചോറുണ്ണാൻ ആയി ഈ  ഒരു കറി മാത്രം മതിയാകും. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കുക.

x