ഈയൊരു ചിക്കൻ നിങ്ങൾ കഴിച്ചിട്ടുണ്ടോ. സൂപ്പർ രുചിയിൽ ജിഞ്ചർ ചിക്കൻ.

ചിക്കൻ വിഭവങ്ങൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാണല്ലോ. പക്ഷെ ഏതു വിധത്തിൽ ചിക്കൻ ഉണ്ടാക്കിയാലും വ്യത്യസ്തമായത് ഉണ്ടാക്കാനാണ് നാം ശ്രദ്ധിക്കുന്നത്. അങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു ചിക്കൻ വിഭവം പരിചയപ്പെടാം. ജിഞ്ചർ ചിക്കനെന്ന ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചിക്കൻ – 500 ഗ്രാം, പാൽ – 1/2 കപ്പ്, വിനാഗിരി – 1 ടീസ്പൂൺ, ഉപ്പ് – 1/2 ടീസ്പൂൺ, കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ, മൈദ – 3 ടേബിൾ സ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, എണ്ണ, ഉപ്പ്, ഉള്ളി – 1 എണ്ണം, കാപ്സികം – 1/ 2 കഷണം, മുറിച്ച് വച്ച ഇഞ്ചി – 1 ടേബിൾ സ്പൂൺ, വെളുത്തുള്ളി പെയ്സ്റ്റ്- 1 ടീസ്പൂൺ, പച്ചമുളക് – 2 എണ്ണം, ഉള്ളി തണ്ട് – കുറച്ച്, എണ്ണ – 11/2 ടേബിൾ സ്പൂൺ, ചില്ലി പെയ്സ്റ്റ്- 2 ടേബിൾ സ്പൂൺ, സോയ സോസ് – 2 ടീസ്പൂൺ, തക്കാളി സോസ് – 2 ടേബിൾ സ്പൂൺ, ചൂടുവെള്ളം – 11/4 കപ്പ്, വിനാഗിരി- 11/2 ടീസ്പൂൺ, പഞ്ചസാര – 11/2 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, ഉപ്പ്, മല്ലി ചപ്പ്. ഇത്രയും ചേരുവകൾ എടുത്തു വയ്ക്കുക.

ഇനി നമുക്ക് ഉണ്ടാക്കുന്ന പ്രക്രിയയിലേക്ക് കടക്കാം. ആദ്യം ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു കപ്പ് പാൽ ഒരു ബൗളിലെടുക്കുക. അതിൽ 500 ഗ്രാം ബോൺലെസ്സ് ചിക്കൻ ഇടുക. ശേഷം അതിൽ 1 ടീസ്പൂൺ വിനാഗിരി ഒഴിക്കുക. അര ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ഒരു ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. പിന്നീട് ഒരു ബൗളിൽ 3 ടേബിൾ സ്പൂൺ കോൺഫ്ലോറും 3 ടേബിൾ സ്പൂൺ മൈദയും ചേർത്ത് അതിൽ അര ടീസ്പൂൺ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് ഒന്ന് കട്ടിയിൽ കലക്കിയെടുക്കുക. ശേഷം ഫ്രിഡ്ജിജിൽ നിന്നെടുത്ത ചിക്കൻ ഇതിൽ ഇടുക.

പിന്നീട് ഒരു കടായ് എടുത്ത് അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ ചിക്കനിട്ട് ഫ്രൈ ചെയ്യുക. ബ്രൗൺ കളർ ‘വരുമ്പോൾ എടുത്ത് വയ്ക്കുക. എല്ലാ ചിക്കനും അങ്ങനെ ഫ്രൈ ചെയ്തെതെടുക്കുക.

ഇനി ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക. അതിൽ ചെറുതായി അരിഞ്ഞ ഉളളിയും, ചെറുതായി അരിഞ്ഞ ഇഞ്ചിയും ചേർക്കുക. ഒന്നു വഴറ്റിയെടുക്കുക. ശേഷം 2 ടേബിൾ സ്പൂൺ ചില്ലി സോസ് ചേർത്തു കൊടുക്കുക. പിന്നീട് സോയ സോസും, തക്കാളി സോസും ചേർക്കുക. ഇനി നീളത്തിൽ അരിഞ്ഞ പച്ചമുളക് ചേർക്കുക. പിന്നെ നീളത്തിൽ അരിഞ്ഞ ഇഞ്ചി കൂടി ചേർക്കുക. മിക്സാക്കിയ ശേഷം ചൂടുവെള്ളം ഒഴിച്ചതിനു ശേഷം അതിൽ വിനാഗിരിയും, പഞ്ചസാരയും,ഉപ്പും,ചേർത്ത് ഇളക്കുക. ശേഷം നല്ല രീതിയിൽ തിളപ്പിക്കുക. ഇനി നല്ലവണ്ണം വഴന്നു വരുമ്പോൾ ചിക്കൻ ചേർത്ത് മിക്സാക്കി ഇറക്കി വയ്ക്കുക. ശേഷം മുറിച്ചു വച്ച ഉള്ളി തണ്ട് ചേർത്ത് ഇളക്കി കൊടുക്കുക. അങ്ങനെ നമ്മുടെ രുചികരമായ ജിഞ്ചർ ചിക്കൻ റെഡി.

x