ഇഞ്ചിയുടെ അത്ഭുതഗുണങ്ങൾ അറിയാം ! എന്നും ഉപകാരപ്പെടും ഈ അറിവ്..

ഇഞ്ചിയെക്കുറിച്ച് മലയാളികളോട് ആരും പറഞ്ഞു തരേണ്ട കാര്യമില്ല എന്നു തോന്നുന്നു. പലതരം കറികൾ മുതൽ നാം കുടിക്കുന്ന ചായയിലും മറ്റു തണുത്ത ഡ്രിങ്കുകളിൽ വരെ നാം ഇപ്പോൾ ഇഞ്ചി ചേർക്കാറുണ്ട്. എങ്കിലും നമുക്കറിയാത്ത ഇഞ്ചിയുടെ അത്ഭുത ഗുണങ്ങളെക്കുറിച്ചും അവയുടെ സൈഡ് എഫക്ടുകളെക്കുറിച്ചുമാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്. 

വളരെ ചൂട് കിട്ടുന്ന സ്ഥലങ്ങളിൽ ആണ് ഇഞ്ചി സാധാരണയായി വളരുന്നത്. മഞ്ഞളിന്റെയും ഏലക്കയുടെയും വിഭാഗത്തിൽപ്പെട്ട ഒരു ചെടിയാണ് ഇഞ്ചി. ചെടി വളരുന്ന സമയത്ത് ഇഞ്ചിയുടെ വേരുകളിൽ ആണ് അതിന്റെ ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നത്. അതാണ് നമ്മൾ ഇഞ്ചിയായി ഉപയോഗിക്കുന്നത്. ഇഞ്ചിക്കകത്ത് ധാരാളം രാസവസ്തുക്കൾ ഉണ്ട്.

അതാണ് ഇഞ്ചിക്ക് ഗുണവും മണവും ചെറിയൊരു എരിവും ഉണ്ടാകാൻ കാരണം. വയറിനകത്ത് ഉണ്ടാകുന്ന  വയറു വേദനയ്ക്കും സ്ത്രീകളിലെ പീരിയഡ് സമയത്തെ വേദന മാറുന്നതിനും ഇഞ്ചി വളരെ നല്ലതാണ്. ഇഞ്ചി ചതച്ചു കഴിക്കുന്നതിലും നമ്മുടെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാൻ നല്ലത് ചുക്ക് പൊടിച്ചു കഴിക്കുന്നതാണ്. കോച്ചി പിടുത്തം മാറാനും ഇഞ്ചി സഹായിക്കുന്നു.

 ഇഞ്ചി ദഹനം സുഗമമാക്കുന്നതിനാൽ അത് വിശപ്പില്ലാത്തവർക്ക് വിശപ്പ്‌ വർധിക്കുന്നതിനു സഹായിക്കുന്നു ഇതിനായി ഇഞ്ചിയുടെ നീരോ അല്ലെങ്കിൽ ഇഞ്ചി ചേർത്ത കറികളോ കഴിക്കാവുന്നതാണ്. ദഹനക്കേടുള്ളവർ അസിഡിറ്റി ഉള്ളവർ എന്നിവർക്ക് ഇഞ്ചി  ചേർത്ത ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

തൊണ്ടയിൽ കരകരപ്പുള്ളവർ ഇഞ്ചിയിട്ട ചായ കുടിക്കുന്നത് അത് മാറാൻ സഹായിക്കുന്നു. വൈറസ് മൂലമുണ്ടാകുന്ന തൊണ്ട വേദനയ്ക്കും ഇഞ്ചി ചൂട് വെള്ളത്തിൽ ചേർത്ത് ഗാർഗിൽ ചെയ്യുന്നത് നല്ലതാണ്. എങ്കിലും ഇഞ്ചിയുടെ അതിയായ ഉപയോഗം ചില ദോഷങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിൽ പ്രധാനമായി പറയുന്നത് അസിഡിറ്റി, അൾസർ, പുളിച്ചുതികട്ടൽ എന്നിവയാണ്.

മാത്രമല്ല അസിഡിറ്റിയും പുളിച്ചുതികട്ടൽ എന്നിവ ഉള്ളവർ രാവിലെ വെറും വയറ്റിൽ ഇഞ്ചിയും നാരങ്ങാനീര് ചേർത്തു കഴിക്കുന്നത് നല്ലതല്ല. ഇങ്ങനെയുള്ളവർ കറികളിൽ ചേർത്തു കഴിയ്ക്കുന്നതാണ് നല്ലത്. അറിവില്ലാത്തവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.

x