ചോറിന് മറ്റൊരു കൂട്ടാനും വേണ്ട. ഈ ചമ്മന്തി ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറ് ഉണ്ണാം.

ചോറ് ഉണ്ണാൻ മറ്റൊരു കൂട്ടാനും വേണ്ട. ഇതൊരു അല്പം മാത്രം മതി. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്നും നിനക്ക് ആവശ്യമായ ചേരുവകൾ എന്തെല്ലാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു മിക്സിയുടെ ജാറിലേക്ക് കാൽകപ്പ് വെളുത്തുള്ളിയുടെ അല്ലി ചേർക്കുക.

ഇതിലേക്ക് വെളുത്തുള്ളി എടുത്ത അളവിന്റെ മൂന്നിലൊരുഭാഗം ചെറു ഉള്ളി ചേർക്കുക. ഇതോടൊപ്പം നെല്ലിക്കാ വലുപ്പത്തിൽ ഉള്ള പുളിയും ചേർക്കുക. എരുവിന് ആവശ്യമായി രണ്ട് പച്ചമുളക് ചേർക്കുക. ഇതോടൊപ്പം ചെറിയ കഷണം ഇഞ്ചിയും ചേർക്കുക.

ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും ചേർത്ത് മിക്സിയിൽ അരക്കുക. പേസ്റ്റ് രൂപത്തിൽ അല്ലാതെ അരയ്ക്കണം. മിക്സിയുടെ പകരം ഒരു ഇടിക്കല്ലിൽ വച്ച് ഇടിച്ച് ചതച്ചെടുത്താലും മതി. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഇതിൽ നിന്നും വെളുത്തുള്ളിയുടെ പച്ച കുത്ത് മാറുവാൻ വേണ്ടി അല്പം വെളിച്ചെണ്ണ ഒഴിക്കുക. ശേഷം ഇവ നന്നായി ഇളക്കി മിക്സ് ചെയ്യുക. വെളിച്ചെണ്ണയുടെ അളവ് കൂടുന്നതിന് അനുസരിച്ച് തയ്യാറാക്കുന്ന ചമ്മന്തിയുടെ സ്വാദ് കൂടുന്നതാണ്. ശേഷം ചോറിന്റെ കൂടെ കഴിക്കാം.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x