ഇനി ചായ ആവുമ്പോഴേക്കും പലഹാരം റെഡി. ഗോതമ്പുപൊടി ഉണ്ടെങ്കിൽ ഇങ്ങനെ ട്രൈ ചെയ്യാതിരിക്കരുത്.

നാലുമണി പലഹാരങ്ങൾ തയ്യാറാക്കാൻ ഒരുപാട് സമയം എടുക്കുന്ന ആളുകൾ ആയിരിക്കും മിക്ക അമ്മമാരും. എന്നാൽ ഇനി അങ്ങനെയല്ല. വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.

ഇതിനായി ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഒരു സ്പൂണോ അല്ലെങ്കിൽ ബീറ്ററോ  ഉപയോഗിച്ച് നല്ലതുപോലെ മുട്ട ഒന്ന് ബീറ്റ് ചെയ്തെടുക്കുക. മുട്ട കഴിക്കാത്ത ആളുകൾ ആണെങ്കിൽ ചെറുപഴമോ, നേന്ത്രപ്പഴമോ  ഇത്തരത്തിൽ നല്ലതുപോലെ അരച്ചെടുത്ത് ഉപയോഗിക്കാം. ശേഷം പഞ്ചസാര ആണ് ചേർക്കേണ്ടത്.

മധുരത്തിന് അനുസരിച്ച് ഓരോരുത്തർക്കും ഇഷ്ടമുള്ള അളവിൽ പഞ്ചസാര ചേർക്കുക. ശേഷം ഇതിൽ നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തെടുക്കുക. മുട്ടയിൽ പഞ്ചസാര നന്നായി ലയിച്ചിരിക്കണം. ശേഷം ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. റൂം ടെമ്പറേച്ചറിൽ ഇരുന്ന പാൽ ആണ് ഉപയോഗിക്കേണ്ടത്.

ശേഷം ഇതിലേക്ക് ഒരു ഫ്ലേവറിനും മണത്തിനുമായി അല്പം ഏലയ്ക്കാപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു കാൽ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ഗോതമ്പുപൊടി ആഡ് ചെയ്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

മാവ് ഒരുപാട് തിക് ആവാതിരിക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ വളരെ സോഫ്റ്റായ സ്നാക്സ് നമുക്ക് തയ്യാറാക്കാൻ സാധിക്കുകയുള്ളൂ. ശേഷം ഇത് ഫ്രൈ ചെയ്തെടുക്കുകയാണ് വേണ്ടത്. ഇതിനായി ഒരു പാൻ ചൂടാക്കുക. അതിലേക്ക് സൺഫ്ലവർ ഓയിൽ ചേർക്കുക. വെളിച്ചെണ്ണയ്ക്ക് പകരം രുചികരം സൺഫ്ലവർ ഓയിൽ ചേർത്താൽ കൂടുതൽ രുചികരം ആയിരിക്കും.

എണ്ണ ചൂടായി വന്നതിനുശേഷം ഈ മാവ് സ്പൂണോ മറ്റോ ഉപയോഗിച്ച് എണ്ണയിലേക്ക് കോരി ഇട്ടു കൊടുക്കുക. ഒരു ബ്രൗൺ കളർ ആകുമ്പോൾ വാങ്ങാവുന്നതാണ്. എല്ലാ വശവും നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കാൻ ശ്രദ്ധിക്കുക. വളരെ ടേസ്റ്റി ആയ സ്നാക്സ് ആണ് ഇത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കുക.

x