ബിരിയാണിയും നെയ്ച്ചോറും ഉണ്ടാക്കുന്നതിനു പകരം ഇങ്ങനെ വച്ച് നോക്കൂ. വളരെ സ്വാദ്

ഒരു കപ്പ് ബസ്മതി അരി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ഇതേസമയം ആവശ്യത്തിന് വെള്ളം തിളപ്പിക്കാൻ വെക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഓയിലും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് കുതിർക്കാൻ വച്ചിരുന്ന അരി മുഴുവനായി ചേർക്കുക. അരി 90% വേവുമ്പോൾ ഇതിൽ നിന്നും വെള്ളം ഊറ്റുക.

ശേഷം അരിയിലേക്ക് തണുത്ത വെള്ളം ഒഴിക്കുക. മറ്റൊരു പാനിൽ 2 ടീസ്പൂൺ ഓയിൽ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂൺ ചെറിയ കഷണങ്ങളായി അരിഞ്ഞ വെളുത്തുള്ളി ചേർക്കുക. ഇവ ചെറുതായി വഴന്നു വരുമ്പോൾ ഇതിലേക്ക് കാൽക്കപ്പ് ബീൻസ് അരിഞ്ഞത് ചേർക്കുക. ഇതോടൊപ്പം കാൽക്കപ്പ് ക്യാരറ്റ് അരിഞ്ഞതും, കാബേജ് അരിഞ്ഞതും ചേർത്ത് 2 മിനിറ്റ് വഴറ്റുക.

നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ സോയാസോസും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാവുന്നതാണ്. നേരത്തെ തയ്യാറാക്കിയ ചോറിൽ നിന്നും പകുതി ചോറ് ഇതിലേക്ക് ചേർക്കുക.

ചോറ് ഉടഞ്ഞു പോകാതെ പതുക്കെ ഇളക്കുക. ശേഷം ബാക്കിയുള്ള ചോറും ചേർത്ത് 3 മിനിറ്റ് തീ കൂട്ടിവെച്ച് ഇളക്കുക. ശേഷം ഇതിലേക്ക് അല്പം ക്യാപ്സിക്കവും ചെറുതായി അരിഞ്ഞു ചേർത്ത് ഇളക്കിയതിനുശേഷം തീ കെടുത്തുന്നതാണ്. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാം. രുചികരമായ ഫ്രൈഡ് റൈസ് തയ്യാർ.

Credits : Sruthis Kitchen

x