ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ശ്രെദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ! ഈ അറിവുകൾ വെറുതെയാകില്ല. അറിയാതെപോകരുത് !!

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു ഉപകരണമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജ് ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ ശെരിയായ രീതിയിൽ ഫ്രിഡ്ജ് ഉപയോഗിക്കാൻ അറിയാവുന്നവർ വളരെ വിരളമാണെന്നു വേണം പറയാൻ. അതിനു കാരണമുണ്ട് താഴെ പറയുന്ന കാര്യങ്ങൾ ഒന്നു കണ്ടു നോക്കു. എന്നിട്ടു നിങ്ങൾ പറയൂ നിങ്ങൾ ഫ്രിഡ്ജ് ഉപയോഗിയ്ക്കുന്നത് ശെരിയായ രീതിയിൽ ആണോ എന്ന്. 

ഒട്ടുമിക്ക വീട്ടിലും ചെന്നു നോക്കിയാൽ അറിയാൻ സാധിക്കും അവരുടെ എല്ലാം ഫ്രിഡ്ജിനു ഒരു ആട്ടം  ഉള്ളത്. ഒന്നു തൊട്ടു കൊടുത്താൽ തന്നെ അതങ്ങു കിടന്നു ആടാൻ തുടങ്ങും. ഇങ്ങനെ കാണുമ്പോൾ വല്ല കടലാസോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തുക്കളോ തിരുകി വെച്ച് അതിന്റെ ആട്ടം നിർത്തുന്നതിനു മുൻപ് അതിന്റെ ലെഗ്‌സ് ഒന്നു തിരിച്ചു അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുക.

ഇന്ന് കാണുന്ന കൂടുതൽ മോഡൽ ഫ്രിഡ്ജിലും വരുന്നത് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ലെഗ്‌സ് ആയിരിക്കും. അത്കൊണ്ട് മറ്റുള്ള പരിഹാരങ്ങൾ ചെയ്യുന്നതിന് മുൻപ് ഇതൊന്ന് ചെക്ക് ചെയ്യാൻ നിങ്ങൾ മറക്കരുത്. ചില വീടുകളിൽ ചെന്നാൽ നിങ്ങൾക്ക് കാണാൻ സാധിക്കുക അതിന്റെ പിടിയിൽ ഇട്ടിരിക്കുന്ന ഒരു തുണിയാണ്.

എന്തിനാണ് അതവിടെ ഇട്ടിരിക്കുന്നത് എന്നു പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരാളാണ് ഞാൻ. ഒരു ഭംഗിക്കു വേണ്ടിയോ അല്ലെങ്കിൽ ഫ്രിഡ്ജ് തുറക്കാൻ ഒരു സുഖത്തിനു വേണ്ടിയോ ആകാം. എന്നാൽ വളരെ തെറ്റായ ഒരു കാര്യമാണ് ഇതെന്ന് നിങ്ങൾക്കറിയാമോ. ഒരിക്കലും നിങ്ങൾ ഇത് ചെയ്യരുത്.

കാരണം ഇങ്ങനെ തുണി ഇടുന്നത് കൊണ്ട് വളരെ കുറച്ചു കാലം കൊണ്ട് തന്നെ ആ തുണി ഉരഞ്ഞ് പിടിയിൽ പാടുകൾ വീഴുന്നതിനും അതിന്റെ കളർ മാഞ്ഞു പോകുന്നതിനും പോരാതെ ആ തുണിയിൽ ഈർപ്പം പെടുകയാണെങ്കിൽ അതിൽ നിന്നും മെല്ലെ തുരുമ്പ് ഉണ്ടാകാനും വളരെ വലിയ സാധ്യതയുണ്ട്. അത്കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരാണെങ്കിലോ ശ്രദ്ധയ്യിൽ പെടുകയാണെങ്കിലോ തീർച്ചയായും ഇത് മാറ്റിയെടുക്കാൻ ശ്രദ്ധിക്കുക. 

ഇനി സിംഗിൾ ഡോർ ഉള്ള ഫ്രിഡ്ജ് ആണ് നിങ്ങൾക്കെങ്കിൽ ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത് സ്വാഭാവികം ആണ്. അപ്പോൾ കത്തി വെച്ചു കുത്തിപൊളിച്ചു ഐസ് എടുക്കരുത്. അത് ഫ്രിഡ്ജിലെ ഗ്യാസ് കോയിൽസ് പൊട്ടിപ്പോകാൻ ഇടയാക്കുന്നു. പിന്നീട്   ഫ്രീസർ കൂൾ ആകാൻ ബുദ്ധിമുട്ട് നേരിടുന്നു . മാത്രമല്ല ഫ്രിഡ്ജ് പഴയ പോലെ ആകാൻ തന്നെ പിന്നെ പ്രയാസമാണ്. 

ഫ്രിഡ്ജ് ഒരിക്കലും ചുമരിനോട് ചേർത്ത് വയ്ക്കരുത്. കാരണം അതിന്റെ ചൂട് പുറത്തോട്ടു പോകില്ല. അത് കേടാകുന്നതിന് കാരണമാകുന്നു.ഫ്രിഡ്ജിന്റെ അടുത്തായി മെഴുകുതിരിയോ ചന്ദനത്തിരിയോ കത്തിച്ചു വയ്ക്കാതിരിക്കുക. ഇത്തരം അബദ്ധങ്ങൾ ഒരു പക്ഷെ വലിയ അപകടങ്ങൾക്ക് കാരണമാകുന്നു.

 ഇനി ഫ്രിഡ്ജ് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുന്ന സാഹചര്യമുണ്ടായാൽ മാറ്റിയ ഉടനെ അത് ഓണ് ചെയ്യാതിരിക്കുക. ഇങ്ങനെയുള്ള അവസരങ്ങളിൽ എപ്പോഴും രണ്ടോ മൂന്നോ മണിക്കൂറിനു ശേഷം പ്രവർത്തിപ്പിക്കുന്നതാണ് നല്ലത്. 

വളരെ കുറച്ചു കാര്യങ്ങൾ ആണ് ഈ പറഞ്ഞവയെല്ലാം. എന്നാൽ വളരെ ശ്രദ്ധിക്കേണ്ടവയാണ്. നിസ്സാരമായി കാണാതിരിക്കുക. ഒരു ചെറിയ അശ്രദ്ധ മതി ഒരു വലിയ അപകടത്തിന്. 

x