പോത്ത് ആട് പശു എന്നിങ്ങനെയുള്ള വളർത്തു മൃഗങ്ങളുടെ തൂക്കം കണക്കു കൂട്ടാം. ആരുടെയും സഹായം ആവശ്യമില്ല.

പോത്ത് ആട് പശു എന്നിങ്ങനെയുള്ള വളർത്തു മൃഗങ്ങളുടെ തൂക്കം എങ്ങനെ കണക്കു കൂട്ടാം എന്ന് നമ്മളിൽ ഭൂരിഭാഗം വ്യക്തികൾക്കും അറിയുകയില്ല. വളരെ എളുപ്പം മറ്റാരുടെയും സഹായമില്ലാതെ ഏതൊരു സാധാരണക്കാരനും പോത്ത് ആട് പശു എന്നിങ്ങനെയുള്ള വളർത്തുമൃഗങ്ങളുടെ തൂക്കം നോക്കാൻ സാധിക്കും.

ഇതിനായി മറ്റു ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല. ഇതിനായി നീളം അളക്കുന്ന ടേപ്പ് മാത്രം മതി. പോത്തിന്റെ തൂക്കം അളക്കുന്നതിനായി, പോത്തിന്റെ നെഞ്ചിന്റെ ചുറ്റളവും, നെഞ്ച് മുതൽ വാല് വാരെ ഉള്ള നീളവും മതി. ഇതിനായി നെഞ്ചിന്റെ ഭാഗത്തുള്ള ചുറ്റളവ് നീളത്തിന്റെ ഇരട്ടിയുമായി ഗുണിക്കുകയാണ് ചെയ്യേണ്ടത്.

പശുവിന്റെയും ആടിന്റെയും തൂക്കം ഈ രീതിയിൽ തന്നെ നോക്കാവുന്നതാണ്. ഉദാഹരണം എടുക്കുകയാണെങ്കിൽ, 60 ഇഞ്ച് നെഞ്ചിന്റെ ചുറ്റളവും, 45 ഇഞ്ച് നെഞ്ച് മുതൽ വാല് വരെ നീളമുള്ള മൃഗവുമാണെങ്കിൽ അതിന്റെ വെയിറ്റ് ( തൂക്കം ) കണക്കുകൂട്ടുന്നത് ഇങ്ങനെയാണ്.

തൂക്കം കണക്ക് കൂട്ടുന്ന സൂത്രവാക്യം : 60*60*48/660 = 261.81Kg. നമ്മുടെ നാട്ടിൽ പോത്ത് ആട് പശു എന്നിവയുടെ വില്പന വളരെയധികം ആയതുകൊണ്ട് തന്നെ ഇക്കാര്യം വളരെ ഉപകാരപ്രദമായിരിക്കും. അതുകൊണ്ടുതന്നെ ഇനി മൃഗങ്ങളെ വാങ്ങുമ്പോൾ ഒറ്റനോട്ടത്തിൽ അവയുടെ തൂക്കം മനസ്സിലാക്കാവുന്നതാണ്.

x