ശരിയായ രീതിയിൽ ഭക്ഷണം ശരീരത്തിൽ ഗുണം ചെയ്യാൻ ഭക്ഷണം കഴിക്കേണ്ട രീതി ഇങ്ങനെയാണ്..! വിലപ്പെട്ട അറിവ്…

എങ്ങനെ എങ്കിലും എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ മതിയെന്ന് വിചാരിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ കുറിപ്പ് നിങ്ങൾക്കുള്ളതാണ്. ചിലർക്കാകട്ടെ എന്തൊക്കെ കഴിച്ചാലും വിശപ്പ് മാറുന്നുമില്ല മറ്റു ചിലർക്ക് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ പറ്റുന്നുമില്ല. ഒരു വിധം എല്ലാവരും ഭക്ഷണം നിയന്ത്രിച്ചു വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരാണ്.

എന്നാൽ വിചാരിക്കുന്ന പോലെ നടക്കുന്നില്ല എന്നുള്ളതാണ് ഇവരുടെ പരാതി. സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണം നേരിട്ട് ആമാശയത്തിൽ ആണ് എത്തുന്നത്. പൂർണമായ ദഹനത്തിന് ശേഷം ഇത് ചെറുകുടലിലേക്ക് പോകുന്നു. അതിനു മുൻപായി നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്ന രണ്ട് ഹോർമോണുകളെ കുറിച്ചു പറയാം. ഗ്രെലിൻ, ലെപ്റ്റിൻ എന്നിവയാണ് അവ. നമുക്ക് വിശക്കുന്നു എന്നു നമ്മുടെ തലച്ചോറിൽ തോന്നിക്കുന്നത് ഗ്രെലിൻ എന്ന ഹോർമോണും നമ്മുടെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുന്നത് ലെപ്റ്റിൻ എന്ന ഹോർമോണും ആണ്.

നമ്മുടെ വിശപ്പ് നമ്മൾ നിയന്ത്രിക്കുക എന്നത് ഈ ഗ്രെലിനേയും ലെപ്റ്റിനേയും നിയന്ത്രിച്ചു നിർത്തുക എന്നുള്ളതാണ്. ഇതെങ്ങനെയാണെന്നു നോക്കാം. ഗ്രെലിൻ വർധിക്കുമ്പോഴാണ് നമുക്ക് പല ഭക്ഷണത്തോടും വല്ലാത്ത കൊതി തോന്നുന്നത് ഈ ഭക്ഷണത്തിലെ കൊഴുപ്പിൽ നിന്നാണ് ലെപ്റ്റിൻ ഉണ്ടാകുന്നത് അത് നമ്മളെ ഭക്ഷണം കഴിക്കുന്നതിൽ നിന്നും തടയുന്നു.

പക്ഷെ അമിത വണ്ണം ഉള്ളവർക്കും പ്രമേഹ രോഗികൾക്കും ഈ പറഞ്ഞ ലെപ്റ്റിൻ എന്ന ഹോർമോൺ ശെരിയായി പ്രവർത്തിക്കുന്നില്ല. അതുകൊണ്ടാണ് അവർക്ക് ഭക്ഷണം നിയന്ത്രിക്കാൻ കഴിയാത്തത്. അമിതമായി മാനസിക സംഘർഷങ്ങൾ ഉള്ളവർക്കും ഇത് ശെരിയായി പ്രവർത്തിക്കാതെ വരുന്നു. അങ്ങനെയാണ് ഇത്തരക്കാർ വയററിയാതെ ഭക്ഷണം കഴിച്ചു പോകുന്നത്. ഇവർ വിചാരിക്കുന്നത് തങ്ങളുടെ വയർ വല്ലാതെ വലുതായിപ്പോയി അതുകൊണ്ടാണ് ഭക്ഷണം കഴിച്ചിട്ടും മതിയാകാത്തത് എന്നാണ്. അപ്പോൾ എങ്ങനെ കുറച്ച് ഭക്ഷണം മാത്രം കഴിച്ച് വയറിനെ തൃപ്തിപെടുത്താമെന്നു നോക്കാം.

ഇതിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ അമിതമായി വിശപ്പ്‌ വരുന്നത് വരെ കാത്തിരിക്കാതെ അതിനു മുൻപ് തന്നെ ഭക്ഷണം കഴിക്കുക. കാരണം ഇത്തരക്കാർക്ക് വിശപ്പ് വരുകയാണെങ്കിൽ ഗ്രെലിന്റെ ഉൽപ്പാദനം കൂടുകയും സാധാരണയിൽ കവിഞ്ഞു കഴിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. രണ്ടാമതായി കുറച്ച് ഭക്ഷണം എടുത്ത് സമയം കൂടുതൽ എടുത്ത് വളരെ സാവധാനം ചവച്ച് കഴിക്കാൻ ശ്രദ്ധിക്കുക.

ഇത് ഭക്ഷണവും ഉമിനീരുമായി കൂടി കലർന്നു ലെപ്റ്റിൻ ഉണ്ടാക്കുവാനും അത് നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. അടുത്തതായി വിശന്നിരിക്കുന്ന സമയത്ത് മധുര പലഹാരങ്ങൾ കഴിക്കരുത്. മറ്റു മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും ശെരിയായ ഉറക്കം ലഭിക്കാത്തപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക. കാരണം ഇതെല്ലാം ഗ്രെലിൻ എന്ന ഹോർമോൺ കൂടാൻ ഇടയാക്കുന്നു. ഇനി ഇങ്ങനെയുള്ളവർ ലെപ്റ്റിന്റെ അളവ് കൂട്ടി വിശപ്പു നിയന്ത്രിക്കുവാനായി എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

അതിനായി ശെരിയായ ഭക്ഷണം കഴിക്കുന്നതിനു അര മണിക്കൂർ മുൻപ് ഒരു മുട്ടയോ അല്ലെങ്കിൽ മീനിന്റെയോ ഇറച്ചിക്കറിയുടെയോ രണ്ട് കഷ്ണമോ എടുത്തു കഴിക്കുക. ഇങ്ങനെ കഴിക്കുകയാണെങ്കിൽ ഇവയിലുള്ള പ്രോട്ടീനും കൊഴുപ്പും ലെപ്റ്റിന്റെ അളവ് കൂടുന്നതിന് കാരണമാകുകയും അതുമൂലം നിങ്ങൾക്ക് സാധാരണ കഴിക്കുന്നതിന്റെ മൂന്നിൽ ഒരു പങ്കായി ഭക്ഷണം നിയന്ത്രിക്കാൻ കഴിയുകയും ചെയ്യുന്നു. ഇവ കഴിക്കാത്ത വെജിറ്റേറിയൻസിനായി തൈരോ അല്ലെങ്കിൽ കൂണോ കഴിക്കാവുന്നതാണ്. അതും ഈ ഫലം തന്നെ നൽകുന്നു.

ഇവയൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് വെള്ളമോ കട്ടൻ ചായയോ പോലും കുടിച്ച് ഒരു പരിധി വരെ വിശപ്പ്‌ നിയന്ത്രിക്കാവുന്നതാണ്. നിസ്സാരമെന്നു തോന്നാമെങ്കിലും ചെറിയ കാര്യങ്ങൾ നമ്മളിൽ വരുത്തുന്ന മാറ്റങ്ങൾ വളരെ വലുതാണ്. അത്കൊണ്ട് അറിയാത്തവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.

x