ചാള/മത്തി ഇങ്ങനെ മുളകിട്ടത് കഴിച്ചിട്ടുണ്ടോ. വായിൽ കപ്പലോടുന്ന രുചിയിൽ മത്തി മുളകിട്ടത്.

മത്സ്യത്തിൽ പലർക്കും കൂടുതൽ ഇഷ്ടം മത്തിയായിരിക്കും. അതു കൊണ്ട് പലതരത്തിൽ മത്തിയെ പാചകം ചെയ്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. തേങ്ങ അരച്ചും തേങ്ങ അരക്കാതെയും നാം കറി വയ്ക്കാറുണ്ട്. എന്നാൽ ഇന്ന് എല്ലാവർക്കും ഇഷ്ടപ്പെടുന്ന മത്തി മുളകിട്ടത് കഴിച്ചു നോക്കാം. ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മത്തി – 1/2 കിലോ, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, ഇഞ്ചി – 1 ടേബിൾ സ്പൂൺ, വെളുത്തുള്ളി – 5 എണ്ണം, ചെറിയ ഉള്ളി – 8 എണ്ണം, പച്ചമുളക് – 3 എണ്ണം, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുളക് പൊടി – 2 ടേബിൾ സ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, ഉലുവപ്പൊടി – 1/2 ടീസ്പൂൺ, തക്കാളി – 1 എണ്ണം, കൊടംപുളി – ചെറുനാരങ്ങാ വലുപ്പം, ഉപ്പ്, കറിവേപ്പില. ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം.

ആദ്യം വൃത്തിയായി കഴുകിയെടുക്കുക. ഒരു മൺചട്ടിയെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. മൺചട്ടി ചൂടായി വരുമ്പോൾ അതിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് ക്രഷ് ചെയ്തെടുക്കുക. പിന്നെ ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റി എടുക്കുക. ശേഷം അതിൽ പച്ചമുളക് ഇട്ട് കൊടുക്കുക. പിന്നീട് മസാലകളായ, മുളക് പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർക്കുക.

ഇനി നല്ല രീതിയിൽ വഴറ്റിയെഴുത്തുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. തക്കാളി വഴന്നു വരുമ്പോ,ൾ അതിൽ ഉലുവ പൊടി ചേർക്കുക. പിന്നീട് കൊടംപുളി പിഴിഞ്ഞ് ഒഴിക്കുക. വാളൻപുളിയായാലും ഉപയോഗിക്കാം. അതും പിഴിഞ്ഞ് അതിൻ്റെ കുരു കളഞ്ഞ് പുളി വെള്ളം ഒഴിക്കാവുന്നതാണ്. പിന്നെ രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. വെള്ളം നന്നായി തിളപ്പിച്ചെടുത്തുക.

ഇനി വൃത്തിയാക്കി എടുത്തു വച്ച മത്തി അതിൽ ഓരോന്നായി ചേർക്കുക. സ്പൂൺ കൊണ്ട് ഇളക്കാതെ മൺചട്ടി കൈ കൊണ്ട് എടുത്ത് ഒന്ന് ഇളക്കി കൊടുക്കുക. പിന്നീട് മൂടി വച്ച് ഒരു പത്ത് മിനുട്ട് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. ശേഷം അതിൽ കറിവേപ്പിലയും 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ഇറക്കിവയ്ക്കുക. മൂടിവയ്ക്കുക. അങ്ങനെ നമ്മുടെ സൂപ്പർ മത്തി മുളകിട്ടത് റെഡി. ചോറിനോ ചപ്പാത്തിക്കോ കൂട്ടി കഴിച്ചു നോക്കൂ. എന്തൊരു രുചിയാണെന്നോ. ഇതു പോലെ ഒരു മത്തി മുളകിട്ടത് എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും.

x