അധികം മസാലകൾ ഒന്നുമില്ലാതെ അയില മീൻ വറുത്തെടുക്കാം

അധികം മസാലകൾ ഒന്നുമില്ലാതെ അയില മീൻ വറുത്തെടുക്കാം. ഇതിന് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. രണ്ട് ടേബിൾ സ്പൂൺ പിരിയൻ മുളകുപൊടി ഒരു മൺചട്ടിയിൽ ഇടുക.

ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും, നാരങ്ങ വലിപ്പത്തിലുള്ള വാളൻപുളിയുടെ പിഴിഞ്ഞ വെള്ളവും. ഇവയെല്ലാം ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് 5 അയില മീൻ കഴുകി വൃത്തിയാക്കി ചേർക്കുക.

ശേഷം മസാല തേച്ച് പിടിപ്പിച്ച് 10 മിനിറ്റ് മാറ്റി വെക്കുക. ഒരു ഇരുമ്പ് ദോശതവ ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക. ചൂടായ തവയിലേക്ക് മസാല തേച്ച് പിടിപ്പിച്ച് വച്ചിരിക്കുന്ന മീൻ വെക്കുക.

ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാവുന്നതാണ്. ഇതോടൊപ്പം ഒരു തണ്ട് കറിവേപ്പിലയും ചേർക്കുക. ഒരു വശം ഫ്രൈ ചെയ്തു വരുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Sruthis Kitchen

x