മീൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്ത് നോക്കൂ. ഒരു അടിപൊളി മസാല.

ഒരു മൺ ചട്ടിയിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, കാശ്മീരി മുളകുപൊടി മൂന്നു ടേബിൾ സ്പൂൺ, ഒരു ടീസ്പൂൺ ഗരം മസാല, കുരുമുളകുപൊടി, ഒരു ടീ സ്പൂൺ പെരുംജീരക പൊടി, ആവശ്യത്തിനു കറിവേപ്പില ചെറുതായി അരിഞ്ഞത്, ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടി, കോൺഫ്ലവർ പൊടി ഒന്നര ടേബിൾ സ്പൂൺ, ഒരു പകുതി നാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ്, മുക്കാൽ ടീസ്പൂൺ കായപ്പൊടി ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കിയെടുക്കുക.

ശേഷം ഇതിലേക്ക് അൽപം പച്ചവെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർക്കുക. മീനിന്റെ എല്ലാ കഷ്ണത്തിലേക്കും മസാല തേച്ചുപിടിപ്പിക്കുക. ശേഷം അരമണിക്കൂർ ഫ്രീസറിൽ വയ്ക്കുക.

ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയെടുക്കുക. ഇതിലേക്ക് അൽപം കടുക് ചേർക്കുക. ഇതിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഓരോന്നായി വച്ചു കൊടുക്കുക.

ഇതിന്റെ മുകൾ വശത്തായി അൽപം കറിവേപ്പില വിതറുക. ഒരുവശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറുവശം മറിച്ചിടാവുന്നതാണ്. ഇരു വശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Lillys Natural Tips

x