ഉരുളൻ കിഴങ്ങ് കൊണ്ട് വളരെ എളുപ്പം രുചികരമായ പലഹാരം തയ്യാറാക്കാം. കുട്ടികൾക്ക് ഇഷ്ട്ടപ്പെടും

ഉരുളൻ കിഴങ്ങ് കൊണ്ട് വളരെ പെട്ടെന്ന് വളരെ രുചികരമായി ഉണ്ടാക്കി എടുക്കാവുന്ന നല്ലൊരു സ്നേക്ക് ആണ്. ഇതിനു നമ്മുടെ വീട്ടിലുള്ള കുറച്ചു ചേരുവകൾ മാത്രം മതി. വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ/ ചെയ്യുന്ന വിധം:- ഇതിനായി ആദ്യം വേണ്ടത് മൂന്ന് ചെറിയ ഉരുളക്കിഴങ്ങുകൾ ആണ്. ഉരുളൻ കിഴങ്ങ് വേവിച്ച്, തൊലികളഞ്ഞ്, ഒരു ബൗളിൽ എടുക്കുക. അതിനു ശേഷം ഒരു masher വച്ച് ഒട്ടും തന്നെ കട്ടകൾ ഇല്ലാതെ ഉടച്ച് എടുക്കാം. masher ഇല്ലങ്കിൽ ഗ്രേറ്റർ ഇൽ വെച്ച് ഉടച്ച് എടുത്താലും മതി. ഉരുളൻ കിഴങ്ങ് നല്ലപോലെ ഉടഞ്ഞ് കിട്ടിയാൽ അതിലേക്ക് ചേരുവകൾ ചേർത്ത് കൊടുക്കാവുന്നതാണ്.

ഉടഞ്ഞ കിട്ടിയ ഉരുളക്കിഴങ്ങിൽ ഒരു ടേബിൾസ്പൂൺ റവ ചേർക്കണം. ഒരു ടേബിൾസ്പൂൺ മൈദ പൊടിയും രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും നമുക്കിതിൽ ചേർക്കണം. അതിന്റെ കൂടെ കറിവേപ്പില ചെറുതായി അരിഞ്ഞതും കൂടെ ചേർക്കാം. കറിവേപ്പിലക്ക് പകരം മല്ലി ഇല ചെറുതായി അറിഞ്ഞതായാലും ചേർക്കാം. ഇനി ഇതെല്ലാംകൂടി കയ്യ് കൊണ്ട് നന്നായി മിക്സ് ചെയ്യണം. ഇതെല്ലാം കൂടെ ചേർക്കുമ്പോൾ ലൂസ് ആയി തോന്നുകയാണെങ്കിൽ അല്പം അരിപ്പൊടി ചേർക്കാവുന്നതാണ്. കാരണം ഇത് നമുക്ക് കുറച്ച് ഡ്രൈ ആയിട്ടാണ് കിട്ടേണ്ടത്.

ഇനി ഇതെല്ലാം കൂടി നല്ല സോഫ്റ്റ്‌ ആയി കിട്ടിയാൽ കയ്യിൽ അല്പം എണ്ണ തേച്ച ശേഷം അതിൽ നിന്ന് ഒരു ചെറിയ ബോൾ രൂപത്തിൽ കുറച്ച് എടുത്ത ശേഷം കയ്യിൽ വച്ച് ഉരുട്ടി നമ്മുടെ വിരലിന്റെ ആകൃതിയിൽ ഉരുട്ടി എടുക്കാം. അതേപോലെ ബാക്കി ഉള്ളതും ചെയ്ത് എടുക്കുക. എല്ലാം ഇതേപോലെ ഉരുട്ടി എടുത്ത ശേഷം അത് വറുത്തെടുക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായ ശേഷം തീ ചുരുക്കി വെച്ചിട്ട് ഓരോന്നായി അതിലേക്ക് ഇട്ട് കൊടുക്കാം. ഒരു ഗോൾഡൻ ബ്രൗൺ കളർ ആകുന്ന വരെ ഇല്ല ഭാഗവും ഒരേപോലെ മൊരിയാൻ നോക്കണം. എല്ലാം ഇതേപോലെ വറുത്ത്‌ എടുക്കാം. അങ്ങനെ വളരെ രുചികരമായ നമ്മടെ pottatto fingers ഇവിടെ ready ആയിട്ടുണ്ട്.

Credits : Amma Secret Recipes

x