വെളുത്ത വട. പച്ചരി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു

മൂന്നു ഉരുളക്കിഴങ്ങ് ഒരു പേനിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഇതോടൊപ്പം നാലുമണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെച്ചിരുന്ന ഒരു കപ്പ് പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് കാൽ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ച് കട്ടകൾ ഇല്ലാതെ എടുക്കുക.

നേരത്തെ വേവിക്കാൻ വെച്ചിരുന്ന ഉരുളക്കിഴങ്ങ് പുറത്തെടുത്ത് ഒരു ബൗളിലേക്ക് വയ്ക്കുക.. ശേഷം ഇവ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് നേരത്തെ അരച്ചു വച്ചിരുന്ന പച്ചരി ചേർക്കുക. ഇതോടൊപ്പം ഇതിലേക്ക് ഒരു സബോള പൊടി പൊടിയായി അരിഞ്ഞതും, ആവശ്യത്തിന് മല്ലിയില പൊടിയായി അറിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർക്കുക.

ശേഷം ഇവയെല്ലാം ചേർത്ത് നന്നായി കുഴച്ച് മിക്സ് ചെയ്യുക. ഇതോടൊപ്പം ഒരു ടിസ്പൂൺ നല്ല ജീരകവും ചേർത്ത് മിക്സ് ചെയ്യുക. ഇതിൽനിന്നും ചെറിയ ഉരുളകൾ എടുത്ത് ഉരുട്ടിയെടുത്ത് ഉഴുന്നുവടയുടെ ആകൃതിയിൽ ആക്കിയെടുക്കുക.

ഇതേസമയം മാരോരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാൻ വെക്കുക. വെളിച്ചെണ്ണ ചൂടായതിന് ശേഷം ഇതിലേക്ക് ഓരോന്നായി ഇറക്കി വെച്ച് ഫ്രൈ ചെയ്‌ത് എടുക്കുക. ഏറുവശവും നന്നായി മൊരിഞ്ഞ് വെന്ത് വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ശേഷം ചെറുചൂടിൽ കഴിക്കാം.

Credits : ladies planet by ramshi

x