2 കപ്പ് വെള്ളം ഒരു പാനിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്ത എള്ള് ചേർക്കുക. ഇതോടൊപ്പം രണ്ട് ടേബിൾസ്പൂൺ ചീകിയി ശർക്കരയും ചേർക്കുക. ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് അര കപ്പ് റവ ചേർക്കുക. തീ കുറച്ച് വെച്ച് ഇവ നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് അരക്കപ്പ് ഗോതമ്പുപൊടിയും ചേർത്ത് മിക്സ് ചെയ്യുക. മാവ് വളരെ സോഫ്റ്റ് ആയി വരുമ്പോൾ അഞ്ചു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ശേഷം തീ കെടുത്തി മറ്റൊരു ബൗളിലേക്ക് മാറ്റി ചൂടാറാൻ വയ്ക്കുക. ഒരു പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അണ്ടിപരിപ്പ് ചേർത്ത് ഇളക്കുക.
അണ്ടിപ്പരിപ്പിന്റെ നിറം മാറുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉണക്കമുന്തിരി ചേർക്കുക. ശേഷം ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇവ നന്നായി ഇളക്കിയതിനുശേഷം ഇതിലേക്ക് അര കപ്പ് ശർക്കര ചീകിയത് ചേർക്കുക. ശർക്കര ചെറുതായി അലിഞ്ഞു വരുമ്പോൾ അരടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കുക. നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിൽനിന്നും ഒരു ഉരുള എടുത്ത് കൈയിൽ വെച്ച് പരത്തുക.
ഇതിന്റെ നടു വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരുന്ന മിക്സിൽ നിന്നും ഒരു ടീസ്പൂൺ ചേർക്കുക. ശേഷം ഇത് മാവ് വെച്ച് മൂടി ഉരട്ടി എടുക്കുക. ശേഷം വീണ്ടും കയ്യിൽ വെച്ച് പതിയെ പരത്തുക. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. മറ്റൊരു പാനിൽ ഇത് ഫ്രൈ ചെയ്തെടുക്കുവാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോൾ തീ ചുരുക്കി വെച്ച് ഇതിലേക്ക് ഓരോന്നായി ഇറക്കിവച്ച് ഫ്രൈ ചെയ്തെടുക്കുക. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിപിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.
Credits : Amma Secret recipes