കടല മാവ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു. മധുര പലഹാരം തയ്യാറാക്കാം

ഒരു കപ്പ് കടലമാവ് ഒരു ബൌളിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് ഇവ എല്ലാം നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യാനുസരണം വെള്ളവും ചേർത്ത് ദോശമാവവിന്റെ കട്ടിയിൽ കുഴച്ചെടുക്കുക. ഏകദേശം ഒരു കപ്പ് കടലമാവിന് മുക്കാൽകപ്പ് വെള്ളമാണ് വേണ്ടിവരുന്നത്.

ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് മാവ് ഓട്ടയുള്ള തവി ഉപയോഗിച്ച് ഇറ്റിച്ച് ഒഴിക്കുക. ഇട്ടിരിക്കുന്ന മാവ് വെറുമൊരു മിനിറ്റിനുള്ളിൽ തന്നെ കോരി മാറ്റാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക.

മറ്റൊരു പാനിൽ ഒരു കപ്പ് ശർക്കര ചീകിയിടുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ലായിനി തയ്യാറാക്കുക. തിളച്ച് കൊണ്ടിരിക്കുന്ന ശർക്കര ലായനിയിലേക്ക് അരമുറി നാരങ്ങ നീര് ചേർക്കുക. ഇതിലേക്ക് അര ടിസ്പൂൺ ഏലക്ക പൊടിയും ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് നേരത്തെ തയ്യാറാക്കി മാറ്റി വെച്ചിരുന്നത് ചേർക്കുക.

ഇവ നന്നായി ഇളക്കി വെള്ളം എല്ലാം വറ്റിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മറ്റൊരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ അണ്ടിപരിപ്പ് ചേർത്ത് ഇളക്കുക. ഇതോടൊപ്പം ഒരു ടിസ്പൂൺ ഉണക്ക മുന്തിരിയും ചേർക്കുക. ചെറുതായി റോസ്‌റ്റ് ചെയ്ത ഇവ നേരത്തെ തയ്യാറാക്കി മാറ്റി വെച്ച മിക്സിൽ ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് കഴിക്കാവുന്നതാണ്.

Credits : Amma Secret recipes

x